കല്ലമ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന. കിഴക്കനേല കുന്നുവിള വീട്ടിൽ രാമചന്ദ്ര൯ നായർ (70) മരിച്ചു. കഴിഞ്ഞ മാസം 26ന് കിഴക്കനേല ജവഹർ ഗ്രന്ഥശാലക്ക് സമീപത്തുകൂടി പോകുമ്പോൾ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന്‍ തിരുവനന്തപുരം മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യ: ശ്രീലത. മക്കൾ. ആതിര, അനന്തു.