വിതുര: ജില്ലാ പഞ്ചായത്തനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് ചെറ്റച്ചൽ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ മേഖലയിലും കേരളം ബഹുദൂരം മുന്നിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, പി.ടി.എ പ്രസിഡന്റ് വിനീഷ് കുമാർ,ആനക്കുഴി അശോകൻ, എസ്. അനിൽകുമാർ, നാസർ എന്നിവർ പങ്കെടുത്തു.