തിരുവനന്തപുരം: ആനയറ-വെൺപാലവട്ടം ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന ലുലു മാളിന്റെ പുരോഗതി വിലയിരുത്താൻ എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിയുടെ കുടുംബാംഗങ്ങൾ ഹെലികോപ്റ്ററിൽ പറന്നെത്തിയത് കൗതുകമായി. ബൈപാസ് റോഡിലെ ലുലുമാളിന് മുന്നിലാണ് ഹെലികോപ്റ്റർ എത്തിയത്.
യൂസഫലി ഇന്നെത്തുമെന്നാണ് അറിയുന്നത്. ലുലു മാളിന്റെ നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് പ്രവർത്തന പുരോഗതി വിലയിരുത്താൻ യൂസഫലിയുടെ കുടുംബം എത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മാൾ എന്ന സവിശേഷതയോടെയാണ് ലുലുവിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. യൂസഫലിയുടെ ഭാര്യ ഷാബിറ യൂസഫലിയും കുടുംബാംഗങ്ങളും ഇന്നലെയാണ് എത്തിയത്. നഗരത്തിൽ സ്വകാര്യ ചടങ്ങിലും അവർ പങ്കെടുക്കുന്നുണ്ട്.