manilal

വിതുര: മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്കാരം കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിന് നൽകി ആദരിച്ചു. സപര്യാസാഹിത്യവേദി, വിതുരോദയം എന്നീ സാഹിത്യസംഘടനകളാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെരിറ്റ് ഇൗവനിംഗിൽ വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി മണിലാലിന് ഫലകവും പൊന്നാടയും നൽകി. വ്യാപാരിവ്യവസാസി ഏകോപനസമിതി പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള, സെക്രട്ടറി സജീദ്, ട്രഷറർ എം.എസ്. രാജേന്ദ്രൻ, പെരിങ്ങമ്മലരാമചന്ദ്രൻ, വൈ. വിജയൻ, ജെ. വേലപ്പൻ, ഷാഹുൽനാഥ് അലിഖാൻ എന്നിവർ പങ്കെടുത്തു. സിനിമാനടൻ വിതുര തങ്കച്ചൻ, അബ്ദുൽവാഹിദ്, ഗായത്രി എന്നിവരേയും ചടങ്ങിൽ ആദരിച്ചു.