kerala-university
kerala university

ടൈംടേബിൾ

അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിലും വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും ലഭ്യമാണ്.

ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) (2014 സ്‌കീം & 2011 സ്‌കീം) എട്ടാം സെമസ്റ്റർ പരീക്ഷകൾ ജൂലായ് 3 ന് ആരംഭിക്കും.

ജൂലായ് 15, 22 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം വർഷ എം.എച്ച്.എ, രണ്ടാം വർഷ എം.എച്ച്.എ സപ്ലിമെന്ററി (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 1 മുതൽ 11 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.


ഓൺലൈൻ രജിസ്‌ട്രേഷൻ

മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷകൾക്ക് ജൂലായ് 8 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ ജൂലായ് 19 വരെയും അപേക്ഷിക്കാം.


പരീക്ഷാഫീസ്

രണ്ടാം സെമസ്റ്റർ എം.ബി.എ 2014 സ്‌കീം സപ്ലിമെന്ററി - ഫുൾ ടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ ജൂലായ് 1 വരെയും അപേക്ഷിക്കാം.

എം.സി.എ രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലായ് 6 വരെയും 50 രൂപ പിഴയോടെ 9 വരെയും 125 രൂപ പിഴയോടെ ജൂലായ് 11 വരെയും, നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലായ് 1 വരെയും 50 രൂപ പിഴയോടെ 3 വരെയും 125 രൂപ പിഴയോടെ ജൂലായ് 5 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2008 സ്‌കീം സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.


അപേക്ഷ ക്ഷണിക്കുന്നു

രാജാ രവി വർമ്മ സെന്റർ ഒഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി കോഴ്സുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 6. പ്രവേശന പരീക്ഷ ജൂലായ് 17, അഭിമുഖം ജൂലായ് 17, ക്ലാസുകൾ ആരംഭിക്കുന്ന തീയതി ജൂലായ് 24.


ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം 2019
പുതിയ രജിസ്‌ട്രേഷനും, ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം

ഒന്നാം വർഷ യു.ജി/പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് 25 മുതൽ 30 വരെ പുതിയ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ രജിസ്‌ട്രേഷനുള്ള, എന്നാൽ ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഓൺലൈൻ അപേക്ഷയിൽ 25 മുതൽ 30 വരെ മാറ്റം (തിരുത്തൽ) വരുത്താം. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും, റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകൾ വരുത്താനും കഴിയും.

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച കോളേജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളേജും കോഴ്സും നിർബന്ധമായും സ്വീകരിക്കണം. തിരുത്തലുകൾ വരുത്തിക്കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ടകളിലേക്കുള്ള ഓൺലൈൻ അപേക്ഷ 30 വരെ സമർപ്പിക്കാം. ഫീസൊടുക്കാതെ അലോട്ട്‌മെന്റ് റദ്ദായ അപേക്ഷകർക്ക് 30 വരെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം Reconsider എന്ന ടാബ് (Tab)

ഉപയോഗിച്ച് വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം. സർവകലാശാലയിൽ തിരുത്തൽ, Reconsider എന്നിവയ്ക്ക് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ സ്വമേധയാ തന്നെ അവ ചെയ്യേണ്ടതാണ്.

യു.ജി/പി.ജി പ്രവേശനം 2019
കമ്മ്യൂണിറ്റി ക്വോട്ട/ സ്‌പോർട്സ് ക്വോട്ട പ്രവേശനം ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം

ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ 30 വരെ വിദ്യാർത്ഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്കായി സർവകലാശാലയെ സമീപിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ കോഴ്സ്, കോളേജ് ഓപ്ഷനുകൾക്ക് പരിധിയില്ല. വിദ്യാർത്ഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

യു.ജി/പി.ജി പ്രവേശനം 2019-20
മാർജിനൽ ഇൻക്രീസ് അപേക്ഷ ക്ഷണിക്കുന്നു

2019-20 വർഷത്തെ യു.ജി/പി.ജി കോഴ്സുകളിലേക്ക് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിൽ നിന്ന് മാർജിനൽ ഇൻക്രീസിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെന്റ് ഉത്തരവിൽ പറയുന്ന പ്രകാരം സീറ്റുകൾ ലഭ്യമാക്കാൻ ജൂലായ് 3 വൈകിട്ട് 5 മണിക്ക് മുൻപായി ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. e- mail – jrugonline@gmail.com) ഗവൺമെന്റ് ഉത്തരവിൽ പറയുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും മാർജിനൽ ഇൻക്രീസ് അനുവദിക്കുന്നത്.