doctors
doctors

തിരുവനന്തപുരം: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. ആർ. ചാന്ദ്‌നി, ഹെൽത്ത് സർവീസ് വിഭാഗത്തിൽ ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലെപ്രസി ഓഫീസറുമായ ഡോ. ജെ. പത്മലത, മെഡിക്കൽ ഇൻഷ്വറൻസ് സർവീസ് സെക്ടറിൽ ആലപ്പുഴ ഇ.എസ്.ഐ.ഡി ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് ഹറോൾഡ്, ആർ.സി.സി/ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയിൽ മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബി. സതീശൻ, ഡെന്റൽ മേഖലയിൽ ആരോഗ്യ വകുപ്പ് ഡെന്റൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൈമൺ മോറിസൺ, സ്വകാര്യമേഖലയിൽ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സി.എം. അബൂബക്കർ എന്നിവരെ മികച്ച ഡോക്ടർമാരായി തിരഞ്ഞെടുത്തു. ജൂലായ് ഒന്നിന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ഡോക്‌ടേഴ്‌സ് ദിനാചരണ ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ പുരസ്‌കാരങ്ങൾ നൽകും.