കിളിമാനൂർ: യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡി.ടി.ഒയെ ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫിസർമാരുടെ അവലോകന യോഗത്തിൽ കിളിമാനൂർ - വർക്കല റൂട്ടിലേക്ക് പുതുതായി പത്ത് ബസുകൾ അനുവദിച്ചിട്ടും ഒരു മാസമായി ഇതുവരെയും ഒരു ബസു പോലും സർവിസ് നടത്താത്തത് സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനാണന്ന് ആരോപിച്ചും, അനുവദിച്ച ബസ് ഉടൻ സർവീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ടുമായിരുന്നു ഉപരോധം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി. ഗിരി കൃഷ്ണൻ, കെ.എസ്.യു നേതാക്കളായ ജിഷ്ണു മോഹൻ, ആദേശ്, റോഹൻ, നാസിഫ്,പ്രേംലാൽ, അഹദ്, ഷിജാസ്, ആകാശ് എന്നിവർ പങ്കെടുത്തു.