mayor

തിരുവനന്തപുരം : നഗരസഭയുടെ വിവിധ സോണൽ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിച്ചു. ആറ് സോണലുകളിലായി നടന്ന അദാലത്തിൽ 50 ഫയലുകൾ തീർപ്പാക്കി. കഴക്കൂട്ടം, ആറ്റിപ്ര, ഫോർട്ട്, തിരുവല്ലം, വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് സോണൽ ഓഫീസുകളിലായി ആകെ 68 അപേക്ഷകളാണ് ലഭിച്ചത്. തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദാലത്തിന്‌ ശേഷം ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകി. കഴക്കൂട്ടം സോണൽ ഓഫീസിൽ മേയർ വി.കെ.പ്രശാന്ത് നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, റവന്യൂ ഓഫീസർ എസ്. ലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.സുദർശനൻ, കെ.ശ്രീകുമാർ, എസ്.പുഷ്പലത, സിമി ജ്യോതിഷ്, എസ്.എസ്. സിന്ധു, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, ഡെപ്യൂട്ടി സെക്രട്ടറി ഡി. ശ്രീകുമാരി, സൂപ്രണ്ടിംഗ് എൻജിനിയർ എം.കെ. രാജൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.