ups

ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം ഗവ. യു.പി.എസിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, ജില്ലാ പഞ്ചായത്തംഗം എസ്.കവിത, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ സി.പി സിന്ധു, അമൃത, തങ്കച്ചി, പി.ടി.എ പ്രസിഡന്റ് ഇ.എസ്. സലാം, വൈസ് പ്രസി‌ഡന്റ് ഷാജി, എസ്.എം.സി ചെയർമാൻ ക‌ൃഷ്ണഗോകുലം സന്തോഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ വി.സന്തോഷ്, കണിയാപുരം എ.ഇ.ഒ കെ.ഐ ബിന്ദു, ഹെഡ്മിസ്ട്രസ് എം.എൽ രേണുക തുടങ്ങിയവർ പങ്കെടുത്തു. 1.80 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.