world-cup-england
world cup england

ഈ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായിരുന്നു ഇംഗ്ളണ്ട്. രണ്ട് കാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്ന് സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ്. രണ്ട് ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനവും മികച്ച ഫോമും. എന്നാൽ മത്സരങ്ങൾ ഏഴെണ്ണം പന്നിട്ടു കഴിഞ്ഞപ്പോൾ ഇംഗ്ളണ്ട് സെമിയിലേക്ക് എത്തുമെന്നുള്ള കാര്യം അത്ര ഉറപ്പിച്ച് പറയാറായിട്ടില്ല. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാനായില്ലെങ്കിൽ അത് തിരിച്ചടിയാകും. കഴിഞ്ഞ രാത്രി ആസ്ട്രേലിയയ്ക്കെതിരായ പരാജയം ഇംഗ്ളണ്ടിന്റെ വേദന ഒന്നുകൂടി വർദ്ധിപ്പിക്കുന്നതായി.

# ഈ ലോകകപ്പിലെ ഇംഗ്ളണ്ടിന്റെ മൂന്നാം തോൽവിയായിരുന്നു ആസ്ട്രേലിയയ്ക്കെതിരെ നടന്നത്

# ലോഡ്‌സിൽ ആസ്ട്രേലിയയെ 285/7 ലൊതുക്കിയിട്ടും ഇംഗ്ളണ്ട് 221 ന് ആൾ ഔട്ടാവുകയായിരുന്നു.

# അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബ്രെൻഡോർവും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കും ചേർന്നാണ് ഇംഗ്ളണ്ടിനെ വീഴ്ത്തിയത്.

# ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തോൽപ്പിച്ച് തുടങ്ങിയ ഇംഗ്ളണ്ട് പിന്നീട് ബംഗ്ളാദേശ്, വിൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നിവരെ തോൽപ്പിച്ചു.

# പാകിസ്ഥാനെതിരെയായിരുന്നു ആദ്യ പരാജയം. പിന്നീട് ശ്രീലങ്കയോടും ഒടുവിൽ ഓസീസിനോടും തോറ്റു.

# ഇനി ഇന്ത്യ (ജൂൺ 30), ന്യൂസിലൻഡ് (ജൂലായ് 3) എന്നിവർക്കെതിരെയാണ് മത്സരങ്ങളുള്ളത്.