1992 ലാണ് പാകിസ്ഥാൻ ആദ്യമായും അവസാനമായും ഏകദിന ലോകകപ്പ് നേടുന്നത്. ലോകകപ്പിൽ ഇതിന് മുമ്പ് റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ട് നടന്നതും 1992 ലാണ്. അന്ന് തുടക്കത്തിൽ മോശമായിരുന്ന പാകിസ്ഥാൻ അവസാനഘട്ടത്തിലെ മികവിലൂടെ കപ്പടിക്കുകയായിരുന്നു. ഈ രണ്ട് ലോകകപ്പുകളിലെയും പാകിസ്ഥാന്റെ ആദ്യ 6 മത്സരങ്ങളുടെ ഫലം പരിശോധിക്കുമ്പോഴുള്ള അപൂർവ സാമ്യം ഇങ്ങനെയാണ്.
1992
മാച്ച് 1 : തോൽവി
മാച്ച് 2 : വിജയം
മാച്ച് 3 : ഉപേക്ഷിച്ചു
മാച്ച് 4 : തോൽവി
മാച്ച് 5 : തോൽവി
മാച്ച് 6 : ജയം
2019
മാച്ച് 1 : തോൽവി
മാച്ച് 2 : വിജയം
മാച്ച് 3 : ഉപേക്ഷിച്ചു
മാച്ച് 4 :തോൽവി
മാച്ച് 5 : തോൽവി
മാച്ച് 6 : ജയം
# 1992 ലോകകപ്പിലെ തങ്ങളുടെ ആറാം മത്സരത്തിൽ പാകിസ്ഥാൻ 48 റൺസിന് ആസ്ട്രേലിയയെ തോൽപ്പിച്ചു. ആമിർ സൊ ഹൈൽ മാൻ ഒഫ് ദ മാച്ച്
2019ലെ ആറാം മത്സരത്തിൽ 49 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. മാൻ ഒഫ് ദ മാച്ച് ഹാരിസ് സൊഹൈൽ.
# 1992 ലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോടാണ് തോറ്റത്. ഇക്കുറിയും അങ്ങനെ തന്നെ.
# 1992ൽ ഇന്ത്യയോട് തോറ്റത് 43 റൺസിന്. ഇക്കുറി 89 റൺസിന്.