നെടുമങ്ങാട് : നെടുമങ്ങാട്ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ക്ലബ് അംഗങ്ങളും എസ്.പി.സി,ജെ.ആർ.സി അംഗങ്ങളും പ്ലക്കാർഡുകളേന്തി നടത്തിയ റാലി ശ്രദ്ധേയമായി.ജംഗ്‌ഷനിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.അസംബ്ലിയിൽ എട്ടാംക്ലാസിലെ മീനാക്ഷി ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു.പ്രിൻസിപ്പൽ ശരത്ചന്ദ്രൻ,ഹെഡ്മിസ്ട്രസ് മിനി,പി.ടി.എ പ്രസിഡന്റ് പേരയം ജയൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് കൺവീനർമാരായ എസ്.എസ് ജയശ്രീ, പ്രീത,രഞ്ജിനി എന്നിവർ നേതൃത്വം നൽകി.
''ലഹരി - തലമുറയുടെ ശാപം,അത് ഉപേക്ഷിക്കുക, സമൂഹത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി ആറ്റിൻപുറം ഗവണ്മെന്റ് യു.പി.എസിലെ വിദ്യാർത്ഥികൾ പനവൂർ ജംഗ്‌ഷനിലും ആറ്റിൻപുറത്തും ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.പനവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുഷ,പി.ടി.എ പ്രസിഡന്റ് നജിമുദീൻ, ഹെഡ്മിസ്ട്രസ് സി.ആർ തങ്കമണി തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമങ്ങാട് കൈരളി വിദ്യാഭവനിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധങ്ങളായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കൈയൊപ്പും കൈപ്പത്തിയും പോസ്റ്ററിൽ പതിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ,മൂകാഭിനയം,ലഹരിവിരുദ്ധ റാലി എന്നിവ ശ്രദ്ധേയമായി.വിദ്യാലയ പരിസരത്തെ കടകളിൽ ലഹരി വസ്തുക്കളുടെ വില്പന സംബന്ധിച്ച പരിശോധനയും ലഘുലേഖ വിതരണം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു.