lalremsiami
lalremsiami

കൊലാസിബ് (മിസോറാം) : ജപ്പാനിലെ ഹിരോഷിമയിൽ നടന്ന എഫ്.ഐ.എച്ച് സിരീസ് ഫൈനൽസ് ഹോക്കി ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ സൂപ്പർ താരമായ ലാൽറെം സിയാമി ഇന്നലെ വീട്ടിലേക്ക് മടങ്ങിയെത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. കാരണം ഹിരോഷിമയിലേക്ക് തന്നെ യാത്രയാക്കിയ പിതാവ് ഇന്നലെ ആ വീട്ടിലില്ലായിരുന്നു. ജപ്പാനെതിരായ സെമി ഫൈനലിന് മുമ്പാണ് ലാൽ റെംസിയാമിയുടെ പിതാവ് മരണപ്പെടുന്നത്. വിവരം അറിഞ്ഞിട്ടും ടീമിനൊപ്പം തുടരാനായിരുന്നു സങ്കടം കടിച്ചമർത്തി ലാൽ റെംസിയാമിയുടെ തീരുമാനം. കിരീടം നേടി അച്ഛന്റെ ആത്മാവിന് സന്തോഷം നൽകണമെന്നാണ് താരം ടീം കോച്ചിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ടീമിന് ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര കായിക മന്ത്രി കിരൺ റിജി ജിലാൽ റെംസിയാമിയെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. മിസോറാമിലെ വീട്ടിലെത്തിയപ്പോൾ പക്ഷേ പൊട്ടിക്കരഞ്ഞുപോയ താരത്തെ ആശ്വസിപ്പിക്കാൻ ഗ്രാമവാസികൾ ഒന്നാകെയെത്തിയിരുന്നു.