1. തിരുവിതാംകൂർ - കൊച്ചി സംയോജനത്തിന് നേതൃത്വം കൊടുത്തത് ആര്?
പനമ്പിള്ളി ഗോവിന്ദമേനോൻ
2. രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് എന്ത്?
സ്ഫിംഗേമ മാനോമീറ്റർ
3. ദി പ്രിൻസ് ആരുടെ രചനയാണ്?
മാക്യവെല്ലി
4. അൾട്രാവയലറ്റ് രശ്മികൾക്കെതിരെ ഭൂമിയുടെ രക്ഷാകവചം ഏത്?
ഓസോൺ പാളി
5. ടെയിൽ ഒഫ് ഷെർലോക് ഹോംസ് ആരുടെ രചനയാണ്?
സർ ആർതർ കോനൻ ഡൊയെൽ
6. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചത് ആര്?
ദാന്തെ
7. സൈലന്റ്വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?
പാലക്കാട്
8. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
പാക് കടലിടുക്ക്
9. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ചത് ആര്?
വിൻസ്റ്റൺ ചർച്ചിൽ
10. തിരുനാവായ ഏത് നദീതീരത്താണ്?
ഭാരതപ്പുഴ
11. 1931 - 32കാലത്ത് നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആര്?
കെ. കേളപ്പൻ
12. സാംസ്കാരിക നവോത്ഥാന ആരംഭം എവിടെ?
ഇറ്റലിയിൽ
13. ഏറ്റവും അധികം മാംസ്യം അടങ്ങിയ ആഹാരം?
മത്സ്യം
14. ഒരു ചുവന്ന പൂവ് പച്ചവെള്ളത്തിൽ എന്തു നിറമാവും?
കറുപ്പ്
15. ഏറ്റവും വലിയ സമുദ്രം ഏത്?
പസഫിക്ക്
16. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
17. ഇന്ത്യയുടെ കവാടം ഏത്?
മുംബയ്
18. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ഏത്?
ചെറുതുരുത്തി
19. മഹിള പ്രധാൻ ഏജന്റ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തപാൽ വകുപ്പ്
20. മഹാഭാരതത്തിലെ ഭീമന്റെ കഥ പറയുന്ന എം.ടിയുടെ നോവൽ ഏത്?
രണ്ടാമൂഴം
21. കൊനേരുഹംപി ഏത് മേഖലയിലാണ് പ്രശസ്ത?
ചെസ്.