national

കൊൽക്കത്ത: അടിയെന്നുകേട്ടാൽ സ്ഥലം കാലിയാക്കുന്നവർ എന്നാണ് പലരും സ്ത്രീകളെക്കുറിച്ച് പറയുന്നത്. എന്നാൽ മുൻ ഐ ആം ഷീ മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷാേഷി സെൻ ഗുപ്ത അതെല്ലാം തിരുത്തിക്കുറിച്ചു. തന്റെ വാഹനം ആക്രമിക്കുകയും ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പതിനഞ്ചുപേരെയാണ് ഉഷാേഷി ധൈര്യമായി നേരിട്ടത്. അവർ പകർത്തിയ അക്രമികളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും അക്രമികൾക്കെതിരെ നടപടിയും ഉണ്ടോയി. അതോടെ ഉഷോഷി സൂപ്പർസ്റ്റാറായി.നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.

ഇത്രയും ധൈര്യം എവിടെനിന്നുകിട്ടി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ എയർഫോഴ്സ് ഒാഫീസറായിരുന്ന അച്ഛനാണ് ധൈര്യം തന്നതെന്നു പറഞ്ഞ ഉഷാേഷി അന്ന് നടന്നതെന്താണെന്ന് വിശദമാക്കുകയും ചെയ്തു.

കൊൽക്കത്തിൽ കാബിൽ പോകുമ്പോഴായിരുന്നു അക്രമികൾ വളഞ്ഞത്. പൊടുന്നനെ അവർ കാർ ആക്രമിച്ചു. ഗ്ളാസുകൾ തല്ലിപ്പൊട്ടിച്ചു. ഡ്രൈവറായിരുന്നു അവരുടെ ലക്ഷ്യം. ഒരുനിമിഷം എന്തുചെയ്യണമെന്ന് അറിയാതെ അന്തിച്ചുപോയി. പിന്നെ മറ്റൊന്നു നോക്കിയില്ല. കാറിൽ നിന്ന് ചാടിയിറങ്ങി. ശാരീരികമായി അവരെ നേരിടുക പ്രായോഗികമല്ലെന്ന് മനസിലായതോടെ ഫോണിൽ അക്രമികളുടെ ദൃശ്യങ്ങൾ പകർത്തി. ഇതുകണ്ട് അവരിൽ ചിലർ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ആ ശ്രമം ഞാൻ പരാജയപ്പെടുത്തി. അക്രമികളെ തിരിച്ചറിയാനായി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തു. അതിന്റെ പ്രയോജനവുമുണ്ടായി.തെറ്റായതെന്തെങ്കിലും നടക്കുന്നത് കണ്ടാൽ അച്ഛൻ ശക്തമായി പ്രതികരിക്കും.അതുകണ്ടാണ് ഞാനും വളർന്നത്. ചെറുപ്പത്തിൽ എൻ.സി.സിയുടെ ഭാഗമായതും ഉപയോഗപ്പെട്ടു-ഉഷാേഷി പറയുന്നു.

തന്നെക്കാൾ കൂടുതൽ ധൈര്യമുള്ളത് സഹോദരിക്കാണെന്ന് പറയുന്ന ഉഷോഷി അക്രമം എവിടെകണ്ടാലും ഇടപെടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

അഭിനന്ദനങ്ങൾ ലഭിക്കുന്നതിൽ ഉഷോഷി ഏറെ സന്തോഷവതിയാണ്. പക്ഷേ, ഒരു അപേക്ഷയുണ്ട്. താൻ ധീരയാണ് ബോൾഡാണ് എന്നൊക്കെ വിശേഷിപ്പിക്കുന്നതിനുപകരം അവൾ കൊൽക്കത്തയുടെ മകളാണെന്ന് വിശേഷിപ്പിക്കണം. അത് കേൾക്കാനാണ് ഏറെ ഇഷ്ടം.

2010ലാണ് ഉഷോഷി നിവരധി കിടിലങ്ങളെ തറപറ്റിച്ച് ഐ ആം ഷീ മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ വിജയിച്ചത്. മുപ്പതുകാരിയായ അവർ ഇപ്പോൾ അറിയപ്പെടുന്ന മോഡലും നടിയുമാണ്.