കല്ലമ്പലം: ബിപിയുടെയും പ്രമേഹത്തിന്റെയും ഗുളിക അമിതമായി കഴിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മണമ്പൂർ തോപ്പുവിള ചിറയിൽ വീട്ടിൽ പരേതനായ മത്തായിയുടെയും മറിയയുടെയും മകളും രവിയുടെ ഭാര്യയുമായ ലില്ലി (59) ആണ് മരിച്ചത്. 24 ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അവശനിലയിൽ കണ്ട ലില്ലിയെ ബന്ധുക്കൾ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 26 ന് രാവിലെ മരിച്ചു.മദ്യപാനത്തെച്ചൊല്ലി മകൻ സന്തോഷുമായി വഴക്കിട്ടതിനുശേഷമാണ് ഗുളികകളെല്ലാംകൂടി കഴിച്ചതെന്ന് പറയപ്പെടുന്നു. മറ്റുമക്കൾ: സതി, സജി. മരുമക്കൾ: സജിത, വിക്രമൻ, ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് .