കല്ലമ്പലം : ചുമട്ടു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണമ്പൂർ സദനം സ്കൂളിന് സമീപം അനിഷാ നിവാസിൽ പരേതനായ സുകുമാരന്റെയും ഭാരതിയുടെയും മകൻ അനിരുദ്ധനെയാണ് (52) കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീടിന്റെ സൺഷൈഡിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മണമ്പൂർ ഐ.എൻ.ടി.യു.സി യൂണിയനിലെ അംഗമാണ്. സംഭവ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല. സംസ്കാരം വീട്ടുവളപ്പിൽ നടന്നു . ലീലാമണിയാണ് ഭാര്യ. മക്കൾ: അനിഷ, ആർഷ. മരുമകൻ: അജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.