തിരുവനന്തപുരം: മീനച്ചിൽ താലൂക്ക് വിഭജിച്ച് പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. 28വില്ലേജുകളുള്ള മീനച്ചിൽ താലൂക്ക് വിഭജിച്ചാൽ പ്രകൃതിക്ഷോഭമുണ്ടാകുമ്പോഴും മറ്റും വേഗത്തിൽ ആശ്വാസമെത്തിക്കാനാവും. ജനസാന്ദ്രതയേറിയ ഈരാട്ടുപേട്ടയും ഇവിടെയാണ്. പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുന്നത് ജനങ്ങൾക്ക് സൗകര്യമായിരിക്കുമെന്ന് ജില്ലാ കളക്ടറും ശുപാർശ നൽകിയിട്ടുണ്ട്. താലൂക്ക് പുനഃസംഘടന പഠിച്ച് റിപ്പോർട്ടിംഗിനുള്ള റവന്യൂ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടിയുണ്ടാവുമെന്ന് പി.സി. ജോർജ്ജിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.