തിരുവനന്തപുരം: കൊച്ചി നഗരത്തിൽ പണ്ഡിറ്റ് കറുപ്പന് സ്‌മാരകം നിർമ്മിക്കുമെന്നും ഇതിനായി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞു. വൈപ്പിൻ നിയോജകമണ്ഡലത്തിൽപെട്ട ചെറായി പള്ളിപ്പുറത്ത് കറുപ്പൻ സ്‌മാരകം നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും 1.27 കോടിയുടെ സഹായമാണ് ട്രസ്റ്റ് ആവശ്യപ്പെട്ടത്. സ്ഥലത്തിന്റെ വിവരങ്ങളും കെട്ടിടനിർമ്മാണത്തിനുള്ള എസ്റ്റിമേറ്റും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്. ശർമ്മയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.