ssu
photo

പി.ജി നാലാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നാലാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.ssus.ac.in ൽ. സെലക്‌ഷൻ ലഭിച്ചവർ www.ssusonline.org ൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് 29 ന് 3 മണിക്കകം അലോട്ട് ചെയ്ത സെന്ററിൽ അഡ്മിഷൻ എടുക്കണം.
നാലാം അലോട്ട്‌മെന്റിനു ശേഷമുണ്ടാകുന്ന ഒഴിവുകളുടെ ലിസ്റ്റ് ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കുന്നതും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 3 ന് 11 മണിക്ക് അഡ്മിഷൻ എടുക്കേണ്ടതുമാണ്.

ബിരുദ സീറ്റുകളിൽ ഒഴിവ്

സർവകലാശാല മുഖ്യകേന്ദ്രത്തിൽ ബിരുദ കോഴ്സുകളുടെ സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചിത്രകലാവിഭാഗം - എസ്.ടി - 2, മോഹിനിയാട്ടം - എസ്.ടി - 1. അപേക്ഷകൾ www.ssus.ac.in ൽ ഓൺലൈൻ മുഖേന 3 നകം സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ് കോപ്പിയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അതത് വകുപ്പ് ഓഫീസുകളിൽ 5 നകം ലഭിക്കണം.

സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

താരതമ്യസാഹിത്യ വിഭാഗത്തിൽ, കോപ്പി എഡിറ്റിംഗ് ആൻഡ് പ്രൂഫ് റീഡിംഗ് എന്ന വിഷയത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത - ബിരുദം, ആകെ സീറ്റുകൾ - 20, ഫീസ് - 4000/- രൂപ, സമയം - വൈകിട്ട് 3.30 മുതൽ 4.30 വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 30, കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. ഫോൺ: - 9495595666.