1

വിഴിഞ്ഞം: അദാനി ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാലത്ത് ക്ലീനിംഗ് ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് റെയിൻകോട്ട് വിതരണം ചെയ്തു. റെയിൻകോട്ടുകളുടെ വിതരണം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ അദാനി കോർപറേറ്റ് റിലേഷൻസ് മേധാവി സുശീൽകുമാർ, സാമൂഹ്യപ്രതിബദ്ധത വിഭാഗം മേധാവി ഡോക്ടർ അനിൽ ബാലകൃഷ്ണൻ, വാർഡ് കൗൺസിലർമാരായ ഓമന, നിസാബിവീ, ഡബ്ലിയു. ഷൈനി, സന്തോഷ്, റഷീദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നഗരസഭയിലെ വിഴിഞ്ഞം സോണിലെ 45 ജീവനക്കാർക്കാണ് കോട്ടുകൾ വിതരണം ചെയ്തത്. വിഴിഞ്ഞം സോണൽ ഹെൽത്ത് ഇൻസ്പെക്ടറായ പ്രേം നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിനു എസ്. ദാസ്, റഹിം ഖാൻ, രാജി .വി.എസ്, അദാനി സി.എസ്.ആർ പ്രവർത്തകരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് , വിനോദ്, ജിതിൻ എന്നിവർ നേതൃത്വം നൽകി.