ടൈംടേബിൾ
അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്.
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) ജൂലായ് 2019 - സപ്ലിമെന്ററി, പാർട്ട് ടൈം, 2007 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.എസ് സി ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ എന്നിവ ജൂലായ് 2 മുതൽ 9 വരെ അതത് കോളേജുകളിൽ നടത്തും.
പരീക്ഷ മാറ്റി
ജൂൺ 28 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ)/റഗുലർ (ഈവനിംഗ്)/ട്രാവൽ ആൻഡ് ടൂറിസം) ഡിഗ്രി പരീക്ഷയുടെ 'Organisational Change and Development, International Tourism & Global Update' എന്നീ പേപ്പറുകൾ ജൂലായ് 4 ലേക്ക് മാറ്റി.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വകുപ്പ് നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി, എം.കോം വിദ്യാർത്ഥികൾക്ക് 29, 30 ന് കാര്യവട്ടം ക്യാമ്പസിൽ സമ്പർക്ക ക്ലാസുകൾ ഉണ്ടായിരിക്കില്ല. നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ക്ലാസുകൾ ജൂലായ് 6 മുതൽ പാളയം വിദൂര വിദ്യാഭ്യാസ വകുപ്പിൽ നടക്കും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ പ്രീവിയസ്/ഫൈനൽ എം.എ മ്യൂസിക് പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ ജൂലായ് 2 ന് ശേഷം ഇ.ജി x സെക്ഷനിൽ നിന്ന് കൈപ്പറ്റണം.
പ്രീവിയസ്, ഫൈനൽ എം.എ സോഷ്യോളജി സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ ജൂലായ് 10 മുതൽ സെന്ററുകളിൽ നിന്നും കൈപ്പറ്റണം.
ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി.ഡി.സി.എ (സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ പി.ജി.ഡി.സി.എ (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ ജൂലായ് 1 മുതൽ എസ്.ഡി.ഇ, പാളയം സെന്ററിൽ നിന്നും കൈപ്പറ്റണം.
സർട്ടിഫിക്കറ്റ് ഇൻ റഷ്യൻ, ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ & ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലായ് 17 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എസ്.സി ഫിസിക്സ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 20 വരെ അപേക്ഷിക്കാം.
എം.എസ്.ഡബ്യൂ, എം.എ.എച്ച്.ആർ.എം ഡിഗ്രി കോഴ്സുകളുടെ എൻട്രൻസ് പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.
പിഎച്ച്.ഡി രജിസ്‌ട്രേഷൻ
സർവകലാശാലയുടെ ജൂലായ് 2019 സെഷൻ പിഎച്ച്.ഡി രജിസ്‌ട്രേഷന് ഒഴിവുകളുളള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലായ് 1 മുതൽ 15 വരെ www.research.keralauniversity.ac.in ൽ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്‌സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലായ് 16 ന് 5 മണിയ്ക്ക് മുൻപായി സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം.
ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം: പുതിയ രജിസ്‌ട്രേഷനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം
ഒന്നാം വർഷ യു.ജി/പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് 30 വരെ പുതിയ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ രജിസ്‌ട്രേഷനുള്ള, എന്നാൽ ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഓൺലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിന് 30 വരെ അവസരം ഉണ്ടായിരിക്കും. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും, റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകൾ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം.
പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. പ്രവേശനം നേടിക്കഴിഞ്ഞവർ ലഭിച്ച കോളേജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളേജും കോഴ്സും നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. തിരുത്തലുകൾ വരുത്തിയാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ടകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷ 30 വരെ സമർപ്പിക്കാം. മുൻ അലോട്ട്‌മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്‌മെന്റ് റദ്ദായ അപേക്ഷകർക്ക് 30 വരെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം 'Reconsider' എന്ന ടാബ് (Tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.സർവകലാശാലയിൽ തിരുത്തൽ, Reconsider എന്നിവയ്ക്ക് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ സ്വമേധയാ തന്നെ അവ ചെയ്യേണ്ടതാണ്.
കേരള സർവകലാശാല യു.ജി/പി.ജി പ്രവേശനം 2019
കമ്മ്യൂണിറ്റി ക്വോട്ട/ സ്‌പോർട്സ് ക്വോട്ട പ്രവേശനം ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ 30 വരെ തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ കോഴ്സ്, കോളേജ് ഓപ്ഷനുകൾക്ക് പരിധിയില്ല. വിദ്യാർത്ഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
യു.ജി/പി.ജി പ്രവേശനം 2019-20
മാർജിനൽ ഇൻക്രീസ് അപേക്ഷ ക്ഷണിക്കുന്നു
സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2019-20 വർഷത്തെ യു.ജി/പി.ജി കോഴ്സുകളിലേക്ക് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിൽ നിന്നും മാർജിനൽ ഇൻക്രീസിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെന്റ് ഉത്തരവിൽ പറയുന്ന പ്രകാരം സീറ്റുകൾ ലഭ്യമാക്കാൻ ജൂലായ് 3 വൈകിട്ട് 5 മണിയ്ക്ക് മുൻപായി ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. (e-mail – jrugonline@gmail.com)ഗവൺമെന്റ് ഉത്തരവിൽ പറയുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും മാർജിനൽ ഇൻക്രീസ് അനുവദിക്കുന്നത്.