1

നേമം: നേമം കേന്ദ്രീകരിച്ച് ട്രാവൻകൂർ ടെക്സ്റ്റയിൽസ് പുതിയതായി നിർമ്മിച്ച ഒാഫീസ് മന്ദിരത്തിന്റെയും ഷോറൂമിന്റെയും ഉദ്ഘാടനം ഇന്നലെ വൈകിട്ട് ഒാഫീസ് അങ്കണത്തിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എ. പ്രസന്നകുമാരൻ നായർ (പ്രസിഡന്റ് ട്രാവൻകൂർ ടെക്സ്റ്റയിൽസ്) സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാവൻകൂർ ടെക്സ്റ്റയിൽസിലെ ആദ്യ വില്പന ഒ. രാജഗോപാൽ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ എം.ആർ. ഗോപൻ, സഫീറാ ബീഗം, കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ കെ. സുധീർ, ഹാന്റെക്സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ തുടങ്ങിയവർ ആസംസകൾ അർപ്പിച്ചു.