നെടുമങ്ങാട് : അരുവിക്കര മൈലമൂട് ചൈതന്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷിക സമ്മേളനവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് എൽ.വിൽഫ്രഡ് അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ അനുമോദിച്ചു.മികച്ച സേവനം നൽകിയ അദ്ധ്യാപകരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. എസ്. പ്രീത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വിജയൻ നായർ,വിജയകുമാരി ബാബു,മുൻ ബ്ലോക്ക് മെമ്പർ കെ.പി.ഹരിചന്ദ്രൻ,മുൻ വാർഡ് അംഗം സി.ബാബുരാജ്,ചൈതന്യ സെക്രട്ടറി പി.എസ്.പ്രിജു, ട്രഷറർ വി.പ്രവീൺ കുമാർ,വൈസ് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ,ഭരണ സമിതി അംഗങ്ങളായ ഡി.പി.ദീപകുമാർ, വിനീത് വിൽഫ്രഡ്,നിർമ്മല ആർ.നായർ,എസ്.സതികുമാരി,ജലജ ആസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.