photo

നെടുമങ്ങാട് : കരകുളം ആറാംകല്ലിൽ സമഭാവന റസിഡന്റ്സ് അസോസിയേഷൻ നന്ദിയോട് ജൈവഗ്രാമം അമ്മക്കൂട്ടം പ്രവർത്തകരുടെ സഹകരണത്തോടെ നടത്തി വരുന്ന സൺഡേ മാർക്കറ്റ് ഇരുപത്തയഞ്ച് ചന്തകൾ പൂർത്തിയാക്കി.ഇതോടനുബന്ധിച്ച് കൃഷിപാഠം പ്രചാരകരായ അഗ്രി ഫ്രണ്ട്സിന്റെയും റസിഡന്റസ് അസോസിയേഷനുകളുടെ സംസ്ഥാന ഫോറമായ ഫെർക്കയുടെയും ആഭിമുഖ്യത്തിൽ കർഷക സൗഹൃദ സംഗമത്തിന് വേദിയൊരുക്കി. മന്ത്രി അഡ്വ.കെ.രാജു ഉദ്‌ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില അദ്ധ്യക്ഷത വഹിച്ചു. പാലുല്പാദനത്തിൽ പുരോഗതിയിലെത്തിച്ച മന്ത്രിയെ കർഷകർക്കു വേണ്ടി ആത്മ പ്രോജക്ട് ഡയറക്ടർ എസ്.താജുനീസ ആദരിച്ചു.സമഭാവന പ്രസിഡന്റ് രാജേന്ദ്രൻ ടി.വി, സെക്രട്ടറി ഐ.ജി.സന്തോഷ് കുമാർ, ഫെർക്ക സംസ്ഥാന ജനറൽ സെക്രട്ടറി മരുതുംകുഴി സതീഷ് കുമാർ,അഗ്രി ഫ്രണ്ട്സ് രക്ഷാധികാരി എം.പി.ലോകനാഥ് , പ്രസിഡന്റ് ഡി.ആർ.ജോസ്, സെക്രട്ടറി ഏ.ആർ. ബൈജു,മ്യൂസിയം ഡയറക്ടർ അബു, ഫാം ജേർണലിസ്റ്റ് എഴുമാവിൽ രവീന്ദ്രൻ, ജൈവവേദി കൺവീനർ കെ.എസ്.ഉദയകുമാർ, വനമിത്ര കുഞ്ഞുമോൻ വഴുതനപ്പള്ളി, ഗ്രാമാമൃതം കോ- ഓർഡിനേറ്റർ നന്ദിയോട് ബി.എസ്.ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കരകുളം സ്‌പെഷ്യൽ മാർക്കറ്റ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 7 മുതൽ 9 വരെ പ്രവർത്തിക്കുമെന്നും അനുബന്ധമായി വരുന്ന എല്ലാ രണ്ടാം ശനിയാഴ്ചകളിലും മ്യൂസിയത്തിലും ജൈവച്ചന്ത നടത്തുമെന്നും ഡി.ആർ.ജോസ് അറിയിച്ചു.