തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ) ആദ്യ ഭക്ഷ്യ സുരക്ഷാസൂചികയിൽ ( കേരളം ഒന്നാം നിരയിലെത്തി. ഭക്ഷ്യ സുരക്ഷാരംഗത്ത് നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണിത്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ 75 ശതമാനത്തിൽ കൂടുതൽ സ്‌കോർ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാംനിരയിൽ ഉൾപ്പെടുത്തിയത്. ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു.
2018 ഏപ്രിൽ 1 മുതൽ ഈ മാർച്ച് 31 വരെയുള്ള കാലയലവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ അഞ്ച് വിവിധ പാരാമീറ്ററുകൾ വിലയിരുത്തിയാണ് ഭക്ഷ്യസുരക്ഷാ സൂചിക തയ്യാറാക്കിയത്. ഫുഡ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ, നിരീക്ഷണ പാരാമീറ്റർ എന്നിവയിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഭക്ഷ്യസുരക്ഷാ രംഗത്ത് കേരളം നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.