കുഴിത്തുറ:കിള്ളിയൂർ മുൻ എംഎൽഎയും തമിഴ് മാനില കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറിയുമായ കുമാരദാസ് (67) അന്തരിച്ചു. ഇന്നലെ വൈകുന്നേരമാണ് അന്ത്യം . ചെന്നൈയിൽനിന്ന് കാറിൽ കന്യാകുമാരിയിലേക്ക് വരുമ്പോൾ വിഴിപ്പുറത്തിൽവച്ച് ഹൃദയ സ്തംഭനമുണ്ടായി . ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുമാരദാസിന് ഭാര്യയും മൂന്ന് പെൺമക്കളും ഒരുമകനുമാണുള്ളത്. മകൻ ദേവ്‌ തമിഴ്മാനില കോൺഗ്രസിന്റെ ജില്ലാ അംഗമാണ്. 1984 ജനതാ പാർട്ടിയുടെ കിള്ളിയൂർ സ്ഥാനാർത്ഥിയായ കുമാരദാസ് , 1991-ൽ ജനതാദളത്തിൽ നിന്ന് വിജയിച്ചു. 1996 ലും 2001 ലും തമിഴ്മാനില കോൺഗ്രസിനായി കിള്ളിയൂർ ജയം നേടി . അദ്ദേഹത്തിന്റെ അന്ത്യോപചാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5മണിക്ക് കരിങ്കലിൽ നടക്കും.