ഇന്ന് രാവിലെ ബ്രസീൽ
പാതിരാത്രി അർജന്റീന
നാളെ പുലർച്ചെ ചിലി
സാവോപോളോ : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആതിഥേയരായ ബ്രസീൽ, അർജന്റീന, ചിലി, കൊളംബിയ തുടങ്ങിയ പ്രധാനികളെല്ലാം ക്വാർട്ടറിലെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ കോപ്പ അമേരിക്കയുടെ ടെലിവിഷൻ സംപ്രേഷണമില്ല. ചില വെബ്സൈറ്റുകളിൽ ഒാൺലൈൻ സ്ട്രീമിംഗ് ഉണ്ടാകും.
ബ്രസീൽ Vs പരാഗ്വേ
ഇന്നുരാവിലെ ആറുമുതൽ
ആദ്യ ക്വാർട്ടർ ഫൈനലിനിറങ്ങുന്നത് ആതിഥേയരാണ്. എതിരാളികൾ പരാഗ്വേ.
ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടി ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരായാണ് ബ്രസീൽ അവസാന എട്ടിലെത്തിയിരിക്കുന്നത്.
ആദ്യമത്സരത്തിൽ ബൊളീവിയയെ 2-0ത്തിന് കീഴടക്കിയ ബ്രസീൽ അടുത്ത മത്സരത്തിൽ വെനിസ്വേലയുമായി ഗോൾരഹിത സമനില വഴങ്ങി. അവസാന മത്സരത്തിൽ പെറുവിനെ 5-0 ത്തിന് തോൽപ്പിച്ചു.
കൊളംബിയയും അർജന്റീനയുമടങ്ങിയ ബി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ എന്ന നിലയിലാണ് പരാഗ്വേയുടെ ക്വാർട്ടർ പ്രവേശനം.
ഒറ്റക്കളിയിൽ പോലും ജയിക്കാതെയാണ് പരാഗ്വേ അവസാന എട്ടിലിടം പിടിച്ചിരിക്കുന്നത്.
അർജന്റീനയെയും ഖത്തറിനെയും സമനിലയിൽ തളച്ചത് മാത്രമാണ് അവരുടെ എടുത്തുപറയാനുള്ള നേട്ടം. കൊളംബിയയോട് തോറ്റു.
ഗബ്രിയേൽ ജീസസ്, ഡാനി ആൽവ്‌സ്, കുടീഞ്ഞോ, എവർട്ടൺ, വില്ലെയ്ൻ, ഫിർമിനോ തുടങ്ങിയ മികച്ച താരങ്ങളുമായാണ് ബ്രസീൽ ഇറങ്ങുന്നത്.
അർജന്റീന Vs വെനിസ്വേല
(ഇന്ന് രാത്രി 12.30 മുതൽ)
പ്രാഥമിക റൗണ്ട് കടക്കാൻ ബുദ്ധിമുട്ടിയ അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനൽ താരതമ്യേന എളുപ്പമാകും.
ബി ഗ്രൂപ്പിൽ ഒാരോ ജയവും തോൽവിയും സമനിലയുമായിരുന്നു അർജന്റീനയുടെ സമ്പാദ്യം.
ആദ്യമത്സരത്തിൽ കൊളംബിയയുമായി എതിരില്ലാത്ത രണ്ട് ഗോളുകളുടെ തോൽവി. തുടർന്ന് പരാഗ്വേയുമായി സമനില ഒടുവിൽ ഖത്തറിനെ 2-0 ത്തിന് തോൽപ്പിച്ച് നാല് പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി.
. വെനിസ്വേല എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്.
. ഒറ്റക്കളിപോലും തോൽക്കാതെയാണ് അവർ ക്വാർട്ടറിനിറങ്ങുന്നത്.
. ആദ്യ മത്സരത്തിൽ പെറുവിനെയും രണ്ടാം മത്സരത്തിൽ ബ്രസീലിനെയും സമനിലയിൽ തളച്ച അവർ അവസാന മത്സരത്തിൽ ബൊളീവിയയെ 3-1ന് തകർത്തു.
. സെമി, അഗ്യൂറോ തുടങ്ങിയ പ്രമുഖരുടെ കരുത്തിലാണ് അർജന്റീന എത്തുന്നത്.
ചിലി Vs കൊളംബിയ
നാളെ വെളുപ്പിന് 4.30 മുതൽ
. ഇൗ കോപ്പയിലെ ഏറ്റവും ആവേശകരമായ ക്വാർട്ടർ ഫൈനൽ ഇതായിരിക്കും. എല്ലാക്കളിയും ജയിച്ച് എത്തിയവരാണ് കൊളംബിയക്കാർ. നിലവിലെ ചാമ്പ്യൻമാരായ ചിലി ഉറുഗ്വേയോട് മാത്രം തോറ്റു.
. അർജന്റീന, പരാഗ്വേ, ഖത്തർ എന്നീ ടീമുകളെയാണ് കൊളംബിയ കീഴടക്കിയത്.
. പ്രാഥമിക റൗണ്ടിൽ ഒൻപത് പോയിന്റുകളും നേടിയ ഏക ടീമും.............................
ഉറുഗ്വേയും പെറുവും തമ്മിലുള്ള നാലാം ക്വാർട്ടർ ഫൈനൽ നാളെ രാത്രി 12.30ന് നടക്കും.