kudumbayogam

പാറശാല: പാറശാല കടയ്‌വിള കുടുംബ സംഗമം ചേർന്ന് കുടുംബ ക്ഷേത്രമായ പൊറ്റയിൽ പരാശക്തി ആൽത്തറ ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ മുടക്കം കൂടാതെയും പൂർവാധികം ഭംഗിയായും നടത്തുന്നതിനും പരിഹാര കർമ്മങ്ങൾ നടത്തുന്നതിനുമായി ആർ. മോഹൻ കുമാർ, എസ്. ബിനുകുമാർ, കെ. സുധീഷ്, കെ.എസ്. ഷിബു (രക്ഷാധികാരികൾ), സജീവ് (പ്രസിഡന്റ്), ആർ. ശശികുമാർ (വൈസ് പ്രസിഡന്റ്), ബി. ബിനിൽകുമാർ (സെക്രട്ടറി), ഷാജി. കെ.എസ് (ജോയിന്റ് സെക്രട്ടറി), ആർ. മോഹൻ കുമാർ (ട്രഷറർ), അംബികാസുധൻ, എൽ. സിന്ധു, ജയകുമാർ (എക്സിക്യുറ്റീവ് അംഗങ്ങൾ) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കുടുംബയോഗം രക്ഷാധികാരി ആർ. മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി. ബിനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. കെ. സജീവ് സ്വാഗതം ആശംസിച്ചു. കെ. സുധീഷ്, ആർ. ശശികുമാർ, ഷാജി. കെ.എസ്, ഷിബു. കെ.എസ്, എസ്. ബിനുകുമാർ എന്നിവർ സംസാരിച്ചു.