rooney-goal
rooney goal

മുൻ ഇംഗ്ളീഷ് സൂപ്പർതാരം വെയ്ൻ റൂണി കഴിഞ്ഞദിവസം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിന് വേണ്ടി ഓർലാംൻഡോ സിറ്റിക്കെതിരെ നേടിയ അത്‌ഭുത ഗോൾ ചർച്ചയാകുന്നു. മത്സരത്തിന്റെ 10-ാം മിനിട്ടിൽ കിട്ടിയ പന്തുമായി മുന്നേറിയ റൂണി മദ്ധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് തൊടുത്ത ഷോട്ടാണ് ഗോളിക്ക് മുകളിലൂടെ പറന്ന് താഴ്ന്ന് വലയിൽ കയറിയത്. കൃത്യമായി പറഞ്ഞാൽ 68 വാര ദൂരെ നിന്നായിരുന്നു റൂണിയുടെ ഗോൾ. അഡ്വാൻസ് ചെയ്തുനിന്ന ഗോളി റൂണിയിൽ നിന്ന് അത്തരത്തിലൊരു ഷോട്ട്പ്രതീക്ഷിച്ചിരുന്നുമില്ല. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരമായിരുന്നു റൂണി ഇപ്പോൾ അമേരിക്കൻ ലീഗിലാണ്.