കല്ലറ : കല്ലറ പഞ്ചായത്തിൽ വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ജി.ശിവദാസൻ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യു. ഡി. എഫിന്റെ കൈകളിലായി. എൽ. ഡി .എഫിലെ എസ്.ലതയായിരുന്നു എതിർ സ്ഥാനാർത്ഥി. ബി.ജെ.പിക്ക് 66 വോട്ടുകൾ ലഭിച്ചു. വെള്ളംകുടി വാർഡിലെ എൽ.ഡി.എഫ് അംഗമായിരുന്ന സജു കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആകെ പതിനേഴ് വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 9 എണ്ണം എൽ.ഡി.എഫിനും 8 സീറ്റുകൾ യു.ഡി.എഫിനുമായിരുന്നു.ഒരാൾ രാജിവച്ചതോടെ ഇരുവരുടെയും കക്ഷിനില തുല്യമായി.വെള്ളംകുടിയിൽ ആര് ജയിച്ചാലും അവരാണ് പഞ്ചായത്ത് ഭരിക്കുക എന്നതിനാൻ കനത്ത പോരാട്ടാമാണ് നടന്നത്. ഇരു പാർട്ടികളുടേയും ജില്ലാ, സംസ്ഥാനതല നേതാക്കൾ വരെ പ്രചാരണത്തിന് എത്തിയിരുന്നു.