world-cup-india-win
world cup india win

ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമായി ഇന്ത്യ

ഇന്ത്യ 268/7 , വിൻഡീസ് 143, കൊഹ്‌ലി (72) മാൻ ഒഫ് ദ മാച്ച്

ഇന്ത്യ ഇനി ഞായറാഴ്ച ഇംഗ്ളണ്ടിനെതിരെ

മാ​ഞ്ച​സ്റ്റ​ർ​ ​: ലോകകപ്പിലെ ആറാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 125 റൺസിന് ചുരുട്ടിയെറിഞ്ഞ് വിരാടും കൂട്ടരും സെമിഫൈനലിലേക്കുള്ള തങ്ങളുടെ ചുവടുകൾ ദൃഡമാക്കി. ഇതുവരെ ഒറ്റക്കളിപോലും തോൽക്കാത്ത ഇന്ത്യയ്ക്ക് ഒരു ജയം കൂടി നേടാനായാൽ സെമിപ്രവേശനം ആധികാരികമാക്കാം.

ഇന്നലെ മാഞ്ചസ്റ്ററിൽ ആദ്യം ബാറ്റ് ചെയ്ത് 268/7 എന്ന സ്കോറുയർത്തിയ ഇന്ത്യ 34.2​ ​ഒാ​വ​റി​ൽ​ 143 ​റൺ​സി​ന് കരീബിയൻ ടീമിനെ ആൾഒൗട്ടാക്കുകയായി​രുന്നു ​
ഒാ​പ്പ​ണ​ർ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​(18​)​ ​മൂ​ന്നാം​ ​അ​മ്പ​യ​റു​ടെ​ ​നാ​ലാം​കി​ട​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​ന​ഷ്ട​മാ​യ​ ​ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി​ ​ക്യാ​പ്ട​ൻ​ ​കൊ​ഹ്‌​‌​ലി​യും​ ​(72​),​ ​മു​ൻ​ ​നാ​യ​ക​ൻ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി​യും​ ​(56​ ​നോ​ട്ടൗ​ട്ട്)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടു​ക​യും​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ​ ​(48​),​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​(46​)​ ​എ​ന്നി​വ​ർ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ൾ​ക്ക​രി​കെ​ ​വ​രെ​ ​എ​ത്തു​ക​യും​ ​ചെ​യ്തെ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ച​തു​പോ​ലൊ​രു​ ​മി​ക​ച്ച​ ​സ്കോ​ർ​ ​നേ​ടാ​ൻ​ ​ഇ​ന്ത്യ​യ്ക്ക് ​ക​ഴി​ഞ്ഞി​രുന്നില്ല.പക്ഷേ കഴിഞ്ഞ കളിയിലേതുപോലെ അവസരത്തിനൊത്തുയർന്ന ഷമിയും ബുംറയും ചഹലും വിൻഡീസിനെ നിലംതൊടാനേ സമ്മതിച്ചില്ല.തുടക്കത്തിൽത്തന്നെ ഗെയ്ലിനെയും ഹോപ്പിനെയും പുറത്താക്കിയ ഷമി നാലുവിക്കറ്റുകളുമായാണ് മത്സരം അവസാനിപ്പിച്ചത്. ബുംറയ്ക്കും ചഹലിനും രണ്ട് വിക്കറ്റുവീതം ലഭിച്ചു. കുൽദീപിനും ഹാർദിക്കിനും ഒരോ വിക്കറ്റും.
രാ​ഹു​ലും​ ​രോ​ഹി​തും​ ​ചേ​ർ​ന്ന് ​ക​രു​ത​ലോ​ടെ​യാ​ണ് ​ഇ​ന്ന​ലെ​ ​ബാ​റ്റിം​ഗ് ​തു​ട​ങ്ങി​യ​ത്.​ 23​ ​പ​ന്തു​ക​ളി​ൽ​ ​ഒാ​രോ​ ​ഫോ​റും​ ​സി​ക്‌​‌​സു​മ​ട​ക്കം​ 18​ ​റ​ൺ​സ് ​നേ​ടി​യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​ആ​റാം​ ​ഒാ​വ​റി​ന്റെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​വി​വാ​ദ​ ​ക്യാ​ച്ചി​ലൂ​ടെ​ ​പു​റ​ത്താ​കു​മ്പോ​ൾ​ ​ഇ​ന്ത്യ​ 29​/1​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലേ​ക്കെ​ത്തി​യ​ ​കൊ​ഹ്‌​ലി​യും​ ​രാ​ഹു​ലും​ ​ചേ​ർ​ന്ന് ​ഇ​ന്നിം​ഗ്സി​നെ​ ​ക​ര​ക​യ​റ്റി​തു​ട​ങ്ങി.
സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ബാ​റ്റ് ​വീ​ശി​യ​ത്.​ 11​-ാം​ ​ഒാ​വ​റി​ൽ​ 50​ ​ക​ട​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീം​ 22​-ാം​ ​ഒാ​വ​റി​ലാ​ണ് 100​ ​ലെ​ത്തി​യ​ത്.​ 100​ ​ലെ​ത്തു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പാ​ണ് ​രാ​ഹു​ലി​നെ​ ​ന​ഷ്ട​മാ​യ​ത്.​ 64​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് ​ആ​റ് ​ബൗ​ണ്ട​റി​ക​ൾ​ ​പാ​യി​ച്ച​ ​രാ​ഹു​ലി​നെ​ ​വി​ൻ​ഡീ​സ് ​ക്യാ​പ്ട​ൻ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​ർ​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​വി​ജ​യ് ​ശ​ങ്ക​ർ​ ​ക്രീ​സി​ലേ​ക്കെ​ത്തി.​ ​പ​തി​വു​പോ​ലെ​ ​താ​ള​ത്തി​ലേ​ക്ക് ​എ​ത്താ​ൻ​ ​വി​ജ​യ് ​ശ​ങ്ക​റി​ന് ​ഏ​റെ​ ​പ​ന്തു​ക​ൾ​ ​നേ​രി​ടേ​ണ്ടി​വ​ന്നു.​ ​മൂ​ന്ന് ​ബൗ​ണ്ട​റി​ക​ൾ​ ​പാ​യി​ച്ചെ​ങ്കി​ലും​ 19​ ​പ​ന്തു​ക​ളി​ൽ​ 14​ ​റ​ൺ​സ് ​നേ​ടി​യ​ ​വി​ജ​യ് ​ശ​ങ്ക​റി​ന്റെ​ ​പോ​രാ​ട്ടം​ 27​-ാം​ ​ഒാ​വ​റി​ൽ​ ​കെ​മ​ർ​ ​റോ​ഷി​ന്റെ​ ​ബൗ​ളിം​ഗി​ൽ​ ​അ​വ​സാ​നി​ച്ചു.​ ​കീ​പ്പ​ർ​ ​ഹോ​പ്പി​നാ​യി​രു​ന്നു​ ​ക്യാ​ച്ച്.​ ​വൈ​കാ​തെ​ ​കേ​ദാ​ർ​ ​യാ​ദ​വും​ ​(7​)​ ​സ​മാ​ന​രീ​തി​യി​ൽ​ ​കൂ​ടാ​രം​ ​ക​യ​റി.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ 140​/4​ ​എ​ന്ന​ ​നി​ല​യി​ൽ.
അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​ക​ട​ന്ന​ ​കൊ​ഹ്‌​ലി​യും​ ​ത​ട്ടി​മു​ട്ടി​ക്ക​ളി​യു​മാ​യി​ ​ധോ​ണി​യും​ ​മു​ന്നോ​ട്ടു​നീ​ങ്ങി.​ 39​-ാം​ ​ഒാ​വ​റി​ലാ​ണ് ​അ​നാ​വ​ശ്യ​മാ​യി​ ​ഒ​രു​ ​ക്രോ​സ് ​ഷോ​ട്ടി​ന് ​ശ്ര​മി​ച്ച് ​കൊ​ഹ്‌​ലി​ ​പു​റ​ത്താ​കു​ന്ന​ത്.​ 82​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​എ​ട്ട് ​ബൗ​ണ്ട​റി​ക​ൾ​ ​പാ​യി​ക്കു​ക​യും​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​അ​തി​വേ​ഗ​ത​ 20000​ ​റ​ൺ​സ് ​തി​ക​യ്ക്കു​ന്ന​ ​ബാ​റ്റ്സ​‌്‌​മാ​നെ​ന്ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കു​ക​യും​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​തി​രി​ച്ചു​ന​ട​ന്ന​ത്.
ധോ​ണി​ ​മെ​ല്ല​പ്പോ​ക്ക് ​തു​ട​ർ​ന്ന​പ്പോ​ൾ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​വീ​ശി​യ​ടി​യാ​ണ് ​ഇ​ന്ത്യ​യെ​ 250​ ​ക​ട​ത്തി​യ​ത്.​ ​ഹാ​ർ​ദി​ക് 38​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ച് ​ബൗ​ണ്ട​റി​യ​ട​ക്ക​മാ​ണ് 46​ ​റ​ൺ​സ് ​നേ​ടി​യ​ത്.​ 49​-ാം​ ​ഒാ​വ​റി​ലാ​ണ് ​ഹാ​ർ​ദി​ക് ​പു​റ​ത്താ​കു​ന്ന​ത്.​ ​ഇ​തേ​ ​ഒാ​വ​റി​ൽ​ ​ഷ​മി​യും​ ​മ​ട​ങ്ങി.​ ​അ​വ​സാ​ന​ ​ഒാ​വ​റു​ക​ളി​ൽ​ ​ധോ​ണി​ ​വീ​ശി​ക്ക​ളി​ച്ചു.​ 61​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റും​ ​ര​ണ്ട് ​സി​ക്‌​സു​മ​ട​ക്ക​മാ​യി​രു​ന്നു​ ​ധോ​ണി​യു​ടെ​ 56​ ​നോ​ട്ടൗ​ട്ട്.
വി​ൻ​ഡീ​സ് ​നി​ര​യി​ൽ​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി​യ​ത് ​കെ​മ​ർ​റോ​ഷാ​ണ്.​ ​മൂ​ന്നെ​ണ്ണം.​ ​എ​ന്നാ​ൽ​ന​ന്നാ​യി​ ​പ​ന്തെ​റി​ഞ്ഞ​ത് ​ക്യാ​പ്ട​ൻ​ ​ഹോ​ൾ​ഡ​റും.​ 10​ ​ഒാ​വ​റി​ൽ​ ​ര​ണ്ട് ​മെ​യ്ഡ​ന​ട​ക്കം​ 33​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​യ​ ​ഹോ​ൾ​ഡ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​കോ​ട്ട്‌​റ​ലി​ന് ​ഇ​ന്ത്യ​യു​ടെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ളാ​ണ് ​ല​ഭി​ച്ച​ത്.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സി​ന് ​ഇ​ന്ന​ലെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ഓ​പ്പ​ണ​ർ​ ​ക്രി​സ്ഗെ​യ​‌്ലി​നെ​ ​ന​ഷ്ട​മാ​യി.​ ​ഷ​മി​യെ​ ​ഉ​യ​ർ​ത്തി​യ​ടി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ഗെ​യ്ലി​നെ​ ​(6​)​ ​കേ​ദാ​ർ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചാം​ ​ഓ​വ​റി​ലാ​ണ് ​ഗെ​യ്ൽ​ ​പു​റ​ത്താ​യ​ത്.​ ​ഏ​ഴാം​ ​ഓ​വ​റി​ൽ​ ​ഷ​മി​ ​അ​ടു​ത്ത​ ​വി​ക്ക​റ്റും​ ​വീ​ഴ​ത്തി.​ ​ഷാ​യ്‌​ഹോ​പ്പി​നെ​ ​(5​)​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു​ ​ഷ​മി. തു​ട​ർ​ന്ന് ​സു​നി​ൽ​ ​അം​ബ്രീ​സും​ ​(31​)​ ​നി​ക്കോ​ളാ​സ്‌​പു​രാ​നും​ ​ചേ​ർ​ന്ന​ ​ചെ​റു​ത്തു​നി​ന്നു.​ 18​-ാം​ ​ഓ​വ​റി​ൽ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​അം​ബ്രീ​സി​നെ​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​മ​ട​ക്കി.​തു​ട​ർ​ന്ന് ​നി​ക്കോ​ളാ​സ് ​(28​),​ ​ഹോ​ൾ​ഡ​ർ​ ​(6​),​ ​ബ്രാ​ത്ത് ​വെ​യ്റ്റ് ​(1​),​അ​ല്ല​ൻ​(0​),​ഹെ​റ്റ്മേ​യ​ർ​ ​(18​)​ ​എ​ന്നി​വ​ർ​ ​കൂ​ടി​ ​വ​രി​വ​രി​യാ​യി​ ​കൂ​ടാ​രം​ ​ക​യ​റി​യ​തോ​ടെ​ ​വി​ൻ​ഡീ​സ് 112​/8​ ​എ​ന്ന​നി​ല​യി​ലാ​യി.തുടർന്ന് ചഹൽ കാെട്ടെറലിന്റെയും ഷമി ഒഷാനേ തോമസിന്റെയും വെല്ലുവിളി അവസാനിപ്പിച്ച് 94 പന്തുകൾ ബാക്കി നിറുത്തി വിജയം ആഘോഷിച്ചു.

20000​
l അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ലെ​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്റു​ക​ളി​ൽ​ ​നി​ന്നു​മാ​യി​ ​ഏ​റ്റ​വും​ ​വേ​ഗ​ത്തി​ൽ​ 20000​ ​റ​ൺ​സ് ​തി​ക​യ്ക്കു​ന്ന​ ​ബാ​റ്റ്‌​സ്‌​മാ​നാ​യി​ ​വി​രാ​ട് ​കൊ​ഹ്‌​ലി.
l ഇ​തി​ഹാ​സ​ ​താ​ര​ങ്ങ​ളാ​യ​ ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​റെ​യും​ ​ബ്ര​യാ​ൻ​ലാ​റ​യെ​യും​ ​മ​റി​ക​ട​ന്നാ​ണ് ​ഇ​ന്ന​ലെ​ ​വി​രാ​ട് ​ഇൗ​ ​റെ​ക്കാ​ഡി​ലെ​ത്തി​യ​ത്.
l ത​ന്റെ​ 417​-ാ​മ​ത് ​അ​ന്താ​രാ​ഷ്ട്ര​ ​ഇ​ന്നിം​ഗ്സി​ലാ​ണ് ​വി​രാ​ട് 20000​ ​റ​ൺ​സി​ലെ​ത്തി​യ​ത്.
l സ​ച്ചി​നും​ ​ലാ​റ​യും​ ​ത​ങ്ങ​ളു​ടെ​ 453​-ാ​മ​ത് ​ഇ​ന്നിം​ഗ്സി​ലാ​ണ് ​ഇൗ​ ​നാ​ഴി​ക​ക്ക​ല്ല് ​താ​ണ്ടി​യി​രു​ന്ന​ത്.
l സ​ച്ചി​നും​ ​(34,​ 357​ ​റ​ൺ​സ്),​ ​ദ്രാ​വി​ഡി​നും​ ​(24,​ 208​ ​റ​ൺ​സ്)​ ​ശേ​ഷം​ ​20000​ ​റ​ൺ​സ് ​നേ​ടു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ്‌​സ്‌​മാ​നും​ ​വി​രാ​ടാ​ണ്.
l പാ​കി​സ്ഥാ​നെ​തി​രാ​യ​ ​ലോ​ക​ക​പ്പ് ​മ​ത്സ​ര​ത്തി​ലൂ​ടെ​ ​ഏ​റ്റ​വും​ ​വേ​ഗ​ത്തി​ൽ​ 11,000​ ​റ​ൺ​സ് ​തി​ക​ച്ച് ​റെ​ക്കാ​ഡി​ട്ട​ ​കൊ​ഹ്‌​ലി​ ​ടെ​സ്റ്റി​ൽ​ 6613​ ​റ​ൺ​സും​ ​ട്വ​ന്റി​ 20​ ​യി​ൽ​ 2263​ ​റ​ൺ​സും​ ​നേ​ടി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ ​ഒ​ന്നാം​ ​റാ​ങ്കിൽ
l അ​ന്താ​രാ​ഷ്ട്ര​ ​ഏ​ക​ദി​ന​ ​റാ​ങ്കിം​ഗി​ൽ​ ​ഇം​ഗ്ള​ണ്ടി​നെ​ ​മ​റി​ക​ട​ന്ന് ​ഇ​ന്ത്യ​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇം​ഗ്ള​ണ്ട് ​ആ​സ്ട്രേ​ലി​യ​യോ​ട് ​തോ​റ്റ​തോ​ടെ​യാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ഒ​ന്നാം​ ​റാ​ങ്ക് ​ല​ഭി​ച്ച​ത്.
l ഇ​ന്ത്യ​യ്ക്ക് 123​ ​റാ​ങ്കിം​ഗ് ​പോ​യി​ന്റും​ ​ഇം​ഗ്ള​ണ്ടി​ന് 122​ ​പോ​യി​ന്റു​മാ​ണു​ള്ള​ത്.
l 114​ ​പോ​യി​ന്റു​മാ​യി​ ​ന്യൂ​സി​ലാ​ൻ​ഡാ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ആ​സ്ട്രേ​ലി​യ​ ​(112​)​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ്.
l ഈ​ ​ഞാ​യ​റാ​ഴ്ച​യാ​ണ് ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​-​ഇം​ഗ്ള​ണ്ട് ​പോ​രാ​ട്ടം.

രോ​ഹി​തി​നെ തേ​ഡ്
അ​മ്പ​യ​ർ ചതി​ച്ചു

മാ​​​ഞ്ച​​​സ്റ്റ​​​ർ​​​ ​​​: ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ൻ​ ​ഒാ​പ്പ​ണ​ർ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​കീ​പ്പ​ർ​ ​ക്യാ​ച്ച് ​ഒൗ​ട്ട് ​വി​ധി​ച്ച​ ​തേ​ഡ് ​അ​മ്പ​യ​റു​ടെ​ ​ന​ട​പ​ടി​ ​വി​വാ​ദ​ത്തി​ൽ. കെ​മ​ർ​റോ​ഷ് ​എ​റി​ഞ്ഞ​ ​ആ​റാം​ ​ഒാ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ത്തി​ലാ​ണ് ​സം​ഭ​വം.​ ​രോ​ഹി​തി​ന്റെ​ ​ബാ​റ്റി​ലും​ ​പാ​ഡി​ലും​ ​ത​ട്ടി​യാ​ണ് ​പ​ന്ത് ​കീ​പ്പ​ർ​ ​ഹോ​പ്പി​ന്റെ​ ​കൈ​യി​ലെ​ത്തി​യ​ത്.
വി​ൻ​ഡീ​സ് ​ടീം​ ​അ​പ്പീ​ൽ​ ​ചെ​യ്തെ​ങ്കി​ലും​ ​ഫീ​ൽ​ഡ് ​അ​മ്പ​യ​ർ​ ​റി​ച്ചാ​ർ​ഡ് ​ഇ​ല്ലിം​ഗ്‌​വ​ർ​ത്ത് ​ഒൗ​ട്ട് ​വി​ളി​ച്ചി​ല്ല.​ ​തു​ട​ർ​ന്ന് ​വി​ൻ​ഡീ​സ് ​ക്യാ​പ്ട​ൻ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​ർ​ ​ഡി.​ആ​ർ.​എ​സ് ​അ​പ്പീ​ൽ​ ​ന​ൽ​കി.
വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​അ​ൾ​ട്രാ​ ​എ​ഡ്ജ് ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​ബാ​ൾ​ ​ആ​ദ്യം​ ​ബാ​റ്റി​ലും​ ​പി​ന്നീ​ട് ​പാ​ഡി​ലും​ ​കൊ​ണ്ട​താ​യി​ ​വ്യ​ക്ത​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​വീ​ഡി​യോ​ ​അ​മ്പ​യ​ർ​ ​മൈ​ക്കേ​ൽ​ ​ഗ​ഫ് ​രോ​ഹി​ത് ​ഒൗ​ട്ടാ​ണെ​ന്നു​ ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​ധി​യി​ൽ​ ​അ​തൃ​പ്ത​നാ​യാ​ണ് ​രോ​ഹി​ത് ​ക്രീ​സ് ​വി​ട്ട​ത്.

​നാ​ലാം​ ​ന​മ്പർ ‌
ന​ന്നാ​യി​ല്ല
ലോ​ക​ക​പ്പി​ന് ​മു​ന്നേ​ ​ത​ന്നെ​ ​നാ​ലാം​ ​ന​മ്പ​രി​ൽ​ ​ആ​രി​റ​ങ്ങു​മെ​ന്ന​ത് ​കീ​റാ​മു​ട്ടി​യാ​യി​രു​ന്നു.​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​നെ​ ​ഒ​ഴി​വാ​ക്കി​ ​വി​ജ​യ് ​ശ​ങ്ക​ർ,​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്,​ ​രാ​ഹു​ൽ​ ​എ​ന്നി​വ​രെ​ 15​ ​അം​ഗ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​സെ​ല​ക്ട​ർ​മാ​ർ​ ​ന​ട​ത്തി​യ​ ​ചൂ​താ​ട്ടം​ ​ഫ​ലം​ ​ക​ണ്ടി​ല്ലെ​ന്ന​ത് ​ധ​വാ​ന് ​പ​രി​ക്കേ​റ്റ​പ്പോ​ഴാ​ണ് ​മ​ന​സി​ലാ​യ​ത്.​ ​ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഹാ​ർ​ദി​ക്കി​നാ​യി​രു​ന്നു​ ​അ​വ​സ​രം.​ ​രാ​ഹു​ൽ​ ​ഒാ​പ്പ​ണ​റാ​യ​പ്പോ​ൾ​ ​വി​ജ​യ് ​ശ​ങ്ക​ർ​ ​ഇ​റ​ങ്ങി.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വി​ജ​യ​‌്‌​ക്ക് ​ഇൗ​ ​പൊ​സി​ഷ​നോ​ട് ​നീ​തി​ ​പു​ല​ർ​ത്താ​നേ​ ​ക​ഴി​ഞ്ഞി​ല്ല.
തു​ട​ക്ക​ത്തി​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​പോ​യാ​ൽ​ ​അ​വ​സാ​നം​വ​രെ​ ​ന​ങ്കൂ​ര​മി​ട്ടു​നി​ന്ന് ​ക​ളി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ബാ​റ്റ്‌​സ്‌​മാ​നാ​ണ് ​നാ​ലാം​ ​ന​മ്പ​രി​ൽ​ ​ഇ​റ​ങ്ങേ​ണ്ട​ത്.​ ​വി​ജ​യ് ​ശ​ങ്ക​ർ​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യി​ ​ബൗ​ളിം​ഗ് ​സ്‌​പെ​ഷ്യ​ലി​സ്റ്റാ​യ​ ​ആ​ൾ​ ​റൗ​ണ്ട​റാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​മി​ത​ ​ഭാ​ര​തം​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ​നി​ർ​ണാ​യ​ക​ ​ഘ​ട്ട​ങ്ങ​ളി​ലെ​ ​നാ​ലാം​ ​ന​മ്പ​ർ​ ​പൊ​സി​ഷ​ൻ. ബാറ്റ്സ്മാനായി​ പരാജയപ്പെട്ട വി​ജയ് ശങ്കറി​നെ ബൗൾ ചെയ്യി​ച്ചുമി​ല്ല