മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ മുദാക്കൽ, കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം എന്നീ പഞ്ചായത്തുകളിൽ ജലശുദ്ധീകരണ കാമ്പെയ്നിന്റെ ഭാഗമായി ജൂലൈ 4, 5, 6 തിയതികളിൽ മാസ് ക്ലോറിനേഷൻ നടത്താൻ ബ്ലോക്ക് തല ആരോഗ്യജാഗ്രതാ സമിതിയുടെ അവലോകനയോഗംതീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ ജാഗ്രതാ സമിതിയുടെ യോഗങ്ങളും കുടുംബശ്രീക്കാരുടെ യോഗങ്ങളും ചേരും.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ഓരോ പഞ്ചായത്തുകളിലും ഇതുവരെ നടന്ന പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ വിശദീകരിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, എൻ.ദേവ്, ഇളമ്പ ഉണ്ണികൃഷ്ണൻ, ഗീത സുരേഷ്, സന്ധ്യ സുജയ്, എസ്.സിന്ധു, ഗ്രാമപഞ്ചായത്തംഗം ആന്റണി ഫെർണാണ്ടസ്, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ആഫീസർ ഡോ. ശ്യാംജി വോയ്സ്, വക്കം റൂറൽ ഹെൽത്ത് സെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.സിജു, മുദാക്കൽ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഒാഫീസർ ഡോ.ലക്ഷ്മി, കീഴാറ്റിങ്ങൽ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഒാഫീസർ ഡോ.ധന്യാദേവി, കിഴുവിലം പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഒാഫീസർ ഡോ. ദീപാരവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻദേവ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനി, പ്രമോദ്, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു.