vegitabil

കിളിമാനൂർ: വിഷരഹിത പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിച്ച് കൃഷി സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ എസ്.അജൈന്ദ്രകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.വസന്തകുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി എം.തമീമുദ്ദീൻ, കാർഷിക ക്ലബ് കൺവീനർ വി. സുദർശന ബാബു എന്നിവർ സംസാരിച്ചു.