തിരുവനന്തപുരം : സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാശ്വതികാനന്ദയുടെ 17-ാമത് സമാധി വാർഷികവും ആത്മീയ സമ്മേളനവും ജൂലായ് 1ന് നടക്കും. മണക്കാട് കുത്തുകല്ലുമൂട് സമദർശിനി ഗ്രന്ഥശാലയിൽ വൈകിട്ട് 3.30ന് നടക്കുന്ന ആത്മീയ സമ്മേളനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ. യശോധരൻ ആത്മീയപ്രഭാഷണം നടത്തും. 4ന് നടക്കുന്ന സമാധി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സ്വാമിനി ശാന്തിമയി മാതാ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ബി.എസ്. ബാലചന്ദ്രൻ, ഡോ. ബിജു രമേശ്, ഡോ. ബിനു പൈലറ്റ് എന്നിവർക്ക് മന്ത്രി അവാർഡുകൾ സമ്മാനിക്കും. ഡോ. ഷാജി പ്രഭാകരൻ, ആര്യനാട് സുകുമാരൻകുട്ടി, കുര്യാത്തി ശശി, സിദ്ധാർത്ഥൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. മേയർ വി.കെ. പ്രശാന്ത് പഠനോപകരണം വിതരണം ചെയ്യും. പദ്മനാഭസ്വാമിക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, ശിവസേന കേരള പ്രമുഖ് ഭുവനചന്ദ്രൻ, കൗൺസിലർ റസിയാ ബീഗം, അമ്പലത്തറ എം.കെ. രാജൻ, ഹുസൈൻസേട്ട്, നന്ദകുമാർ, ഡോ. വിശ്വനാഥൻ, കെ. ജയധരൻ, കരുമം സുരേന്ദ്രൻ, രമണി കൃഷ്ണൻ, പി.ജി. ശിവബാബു, കെ.എൽ. അശോക് കുമാർ, അശോകൻ ശാന്തി, കെ. സണ്ണി, അരുവിപ്പുറം ഡി. ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.