തിരുവനന്തപുരം: ആൾക്കൂട്ടവും തർക്കങ്ങളും കൊണ്ട് കലുഷിതമായ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബ് സംവിധാനങ്ങളുടെ പ്രവർത്തനം ഇ -ഹെൽത്ത് പദ്ധതിയുടെ ആവിർഭാവത്തോടെ കൂടുതൽ കാര്യക്ഷമമായി.
രോഗികളുടെ തിരക്ക് കൂടുന്നതോടെ ലാബുകളുടെ പ്രവർത്തനവും സങ്കീർണമാകും. ഫലമോ വാക്ക് തർക്കവും കശപിശയും പതിവായി. ലാബുകളിൽ ഇ - ഹെൽത്ത് സംവിധാനം വന്നതോടെ ഇന്ന് ഒരു രോഗിയുടെ വിവിധ ലാബ് പരിശോധന തുടക്കം മുതൽ പരിശോധനാഫലം ലഭിക്കുന്നതുവരെ തികച്ചും ലളിതവും സൗകര്യപ്രദവുമാക്കി മാറ്റിയിരിക്കുകയാണ്
ഒ.പിയിലെത്തുന്ന രോഗിക്ക് രക്ത പരിശോധന നിർദേശിച്ചാൽ
ആദ്യം ഒന്നാം നിലയിലെ 123ാം നമ്പർ മുറിയിലേക്ക്
ആദ്യ കൗണ്ടറിൽ തുക അടച്ചശേഷം രസീതുമായി അടുത്ത കൗണ്ടറിലേക്ക്
ബാർ കോഡ് പതിച്ച രക്തസാമ്പിൾ ട്യൂബ് കൗണ്ടറിൽ നിന്നും ലഭിക്കും
118ാം നമ്പർ മുറിയിലെത്തി രക്തസാമ്പിൾ നൽകാം
പരിശോധനാഫലം രോഗിയുടെ മൊബൈൽഫോണിൽ ലഭിക്കും.
താഴത്തെ നിലയിലെ പത്താം നമ്പർ കൗണ്ടറിൽ നേരിട്ട് പരിശോധനാഫലമറിയാം