kappil-gopinath-ulakadana

കല്ലമ്പലം: കല്ലമ്പലം റോസ്ഡേൽ പബ്ലിക്‌ സ്കൂൾ ഹൈടെക്ക് ആക്കിയതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കാപ്പിൽ ഗോപിനാഥ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗാന്ധിലാൽ അദ്ധ്യക്ഷനായി. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന സ്കൂളിന്റെ നാലു ക്ലാസ് മുറികളാണ് ഹൈടെക് നിലവാരത്തിൽ ഉയർത്തിയത്‌. പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന വിദ്യാലയത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് അനിവാര്യമായ പഠനോപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ സ്കൂളിൽ നിന്നും സ്കോളർഷിപ്പ്‌ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന്‍ പി.ടി.എ തിരഞ്ഞെടുപ്പും നടന്നു. റോസ്ഡേൽ ടി.ടി.എ പ്രിൻസിപ്പൽ രാജേന്ദ്ര൯, മാദ്ധ്യമ പ്രവർത്തക൯ എം.എസ്. മനു, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.