പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം) റെഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എഡ് റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ബി.എ ആന്വൽ സ്‌കീം പാർട്ട് I, II പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾ ഓൺലൈനായും (de.keralauniversity.ac.in) ഓഫ്‌ലൈൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഫീസടച്ച് അപേക്ഷാ ഫോറത്തിൽ ജൂലായ് 20 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ. തോറ്റ വിദ്യാർത്ഥികൾക്ക് ഏപ്രിൽ/മേയ് 2019 സെഷനിലെ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 6 വരെയും 50 രൂപ പിഴയോടെ 9 വരെയും 125 രൂപ പിഴയോടെ ജൂലായ് 11 വരെയും അപേക്ഷിക്കാം.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ആഗസ്റ്റ് 12, 19 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്.സി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലായ് 6 വരെയും 50 രൂപ പിഴയോടെ 10 വരെയും 125 രൂപ പിഴയോടെ ജൂലായ് 12 വരെയും ഓൺലൈനായി അപേക്ഷിക്കാം.
യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി (2012 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകളുടെ ജൂലായ് 9 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 2 വരെയും 50 രൂപ പിഴയോടെ 3 വരെയും 125 രൂപ പിഴയോടെ 4 വരെയും ജൂലായ് 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 5 വരെയും 50 രൂപ പിഴയോടെ 8 വരെയും 125 രൂപ പിഴയോടെ 10 വരെയും ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 19 വരെയും ഓഫ്‌ലൈനായി സർവകലാശാല ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം
യു.ജി/പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പുതിയ രജിസ്‌ട്രേഷനും, നിലവിലെ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിനും, കമ്മ്യൂണിറ്റി ക്വോട്ട/സ്പോർട്സ് ക്വോട്ടകളിലേക്കുമുളള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി 30. വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശിക്കുക.
യോഗ രജിസ്‌ട്രേഷൻ
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതു ജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ജൂലായ് മാസത്തേക്കുളള രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷ ഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 8921507832/0471 - 2306485
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി ചേർന്ന് നടത്തുന്ന ഒരു വർഷം ദൈർഘ്യമുളള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1. പി.ജി ഡിപ്ലോമ ഇൻ ഡെവലപ്പ്‌മെന്റ് ന്യൂറോളജി 2. പി.ജി ഡിപ്ലോമ ഇൻ അഡോളസെന്റ് പീഡിയാട്രിക്സ് 3. പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് 4. പി.ജി ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്റ് ആൻഡ് ഫാമിലി കൗൺസലിംഗ്. അപേക്ഷകൾ ലഭിക്കാൻ ഡയറക്ടർ സി.എ.സി.ഇ.ഇ കേരള സർകലാശാലയുടെ പേരിൽ ബാങ്കിൽ നിന്നും 510 രൂപയുടെ ഡി.ഡി സഹിതം പി.എം.ജി ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523, 0471 - 2553540. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 15.