kerala-university

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലെ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള പത്ത് സീറ്റിലും ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തിൽ ഒമ്പത് സീ​റ്റും എസ്.എഫ്.ഐ വിജയിച്ചു. ഒരു സീറ്റ് എ.ഐ.എസ്.എഫ് നേടി. കഴിഞ്ഞ വർഷം എസ്.എഫ്.ഐക്ക് ഏഴും കെ.എസ്‌.യുവിന് മൂന്നും സീറ്റുകളുണ്ടായിരുന്നു. ശിജിത് ശിവസ് (മരുതൂർക്കോണം പി.ടി.എം കോളേജ് ഒഫ് എഡ്യൂക്കേഷൻ), രാഹുൽ രാജൻ (പാറശാല സി.എസ്‌.ഐ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ്), എ.എസ്. അനഘ (കാര്യവട്ടം കാമ്പസ്), എബി ഷിനു (ലാ അക്കാഡമി), എ.എ. അക്ഷയ് (മാവേലിക്കര ബിഷപ്മൂർ കോളേജ്), ആർ. കൃഷ്‌ണേന്ദു (കായംകുളം മിലാദ് ഇ ഷെരീഫ് മെമ്മോറിയൽ കോളേജ്), മുഹമ്മദ് യാസിൻ (ചേർത്തല ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), എസ്. നിതിൻ (കൊല്ലം മിലാദ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ), യു. പവിത്ര (കായംകുളം മിലാദ് ഇ ഷെരീഫ് മെമ്മോമോറിയൽ കോളേജ്) എന്നിവരാണ് സെന​റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ സാരഥികൾ. ലാ അക്കാഡമി വിദ്യാർത്ഥി ആർ.രാഹുലാണ് എ.ഐ.എസ്.എഫ് പ്രതിനിധി. നേരത്തെ സർവകലാശാല യൂണിയനിലേക്കും എസ്.എഫ്.ഐ പാനൽ ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തംഗ വിദ്യാർത്ഥി കൗൺസലിനെയും വെള്ളിയാഴ്ച തിരഞ്ഞെടുത്തു. സർവകലാശാലയിൽ നിന്ന് സെക്രട്ടറിയ​റ്റിലേക്ക് നടത്തിയ ആഹ്ലാദ പ്രകടനത്തിന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻദേവ്, എ.ഐ.എസ്.എഫ് സംസ്ഥാന സെക്റട്ടറി അരുൺ, എസ്.എഫ്.ഐ കേന്ദ്ര കമ്മി​റ്റി അംഗങ്ങളായ അൻവീർ, ആദർശ് എം. ഷാജി എന്നിവർ നേതൃത്വം നൽകി.