ksrtc

തിരുവനന്തപുരം: അന്തർസംസ്ഥാന ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സമരം കെ.എസ്.ആർ.ടി.സിക്കു നേട്ടമായി. സമരം തുടങ്ങി ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 54 ലക്ഷം രൂപയാണ് അധികമായി ലഭിച്ചത്. പ്രതിദിന വരരുമാനം 6.96 കോടിയായും വർദ്ധിച്ചു.

സ്ഥിരമായുള്ള 48 സർവീസുകൾക്ക് പുറമേ പ്രതിദിനം 14 അധിക സർവീസുകളാണ് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്നത്.

സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാതായതോടെ ചർച്ചക്ക് വഴിതേടുകയാണ് ബസുടമകൾ. അഞ്ച് ദിവസം സമരം ചെയ്തിട്ടും കാര്യമായ പ്രതികരണമുണ്ടാക്കാനായിട്ടില്ല. ഇതിനിടെ ഒരു വിഭാഗം ബസുടകൾ സർവീസ് ആരംഭിക്കുകയും ചെയ്തു. തമിഴ്നാട് അതിർത്തികൾ കേന്ദ്രീകരിച്ചാണ് ചില സർവീസുകൾ നടത്തുന്നത്.ബസുടമകൾ തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. നിയമപരമല്ലാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് സർക്കാർ നിലപാട്.