തിരുവനന്തപുരം: പുതുക്കിയ നിരക്കിലുള്ള വേതന പാക്കേജ് പ്രകാരമുള്ള കമ്മിഷൻ തുക മേയ് മുതൽ റേഷൻ വ്യാപാരികൾക്ക് വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 33,74,85,287 രൂപയാണ് ആകെ വിതരണം ചെയ്തത്. ഇതിൽ ഗുണഭോക്താക്കളിൽ നിന്നും 19,40,67,972 രൂപ ഗുണഭോക്താക്കളിൽ നിന്നും 14,34,17,315 രൂപ സർക്കാർ അനുവദിച്ചതുമാണ്.
ഏറ്റവും കൂടിയ കമ്മിഷൻ തുകയായി ഒരു വ്യാപാരിക്ക് ലഭിച്ചത് 77,717 രൂപയാണ്.
പുതിയ പാക്കേജും ലഭിച്ച വ്യാപാരികളുടെ എണ്ണവും
10,000 രൂപയ്ക്കു താഴെ - 90
10,000 മുതൽ 15,999 വരെ- 954
16,000 മുതൽ 17999 വരെ- 1018
18,000 മുതൽ 19,999 വരെ- 2283
20,000 മുതൽ 24,999 വരെ- 4515
25,000 മുതൽ 29,999 വരെ- 2515
30,000 മുതൽ 34,999 വരെ- 1395
35,000 മുതൽ 39,999 വരെ- 642
40,000 മുതൽ 44,999 വരെ- 275
45,000 മുതൽ 49,999 വരെ- 135
50,000 മുതൽ 54,999 വരെ - 56
55,000 മുതൽ 59,000 വരെ- 21
60,000 മുതൽ 64,999 വരെ- 5
65,000 മുതൽ 69,999 വരെ-3
70,000 മുതൽ 75,999 വരെ- 0
76,000 മുതൽ 79,999 വരെ- 1