തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി പി.കെ മധുവിനെ നിയമിച്ചു. പൊലീസ് ടെലികമ്മ്യൂണക്കേഷൻ എസ്.പി എച്ച്. മഞ്ജുനാഥിനെ റെയിൽവേ എസ്.പിയായും മാറ്റി നിയമിച്ചു. അദ്ദേഹം ടെലികമ്മ്യൂണക്കേഷൻ എസ്.പിയുടെ ചുമതലയും വഹിക്കും. പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്ന തൃശൂർ സിറ്രി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്റയെ ആ സ്ഥാനത്ത് തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസ്വാമിയെ വയനാട്ടിൽ തുടരാനും നിർദ്ദേശിട്ടുണ്ട്. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുജിത് ദാസിനെ പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും മാറ്റി നിയമിച്ചു