train-time

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ വേണാട്, ജനശതാബ്ദി, ശബരി എക്‌സ്‌പ്രസുകൾ ഉൾപ്പെടെ കേരളത്തിൽ ഓടുന്ന 13 ട്രെയിനുകളുടെ പുറപ്പെടൽ സമയം മാറും. ജൂലായ് ഒന്നിന് റെയിൽവേയുടെ പുതിയ ടൈംടേബിൾ നിലവിൽ വരുന്നതോടെ 22 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകും.

തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്‌സ്‌പ്രസ് തിങ്കളാഴ്ച മുതൽ അഞ്ചു മിനിറ്റ് വൈകിയേ പുറപ്പെടൂ. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി രാവിലെ ആറിന് പകരം അഞ്ച് മിനിറ്റ് നേരത്തെ 5.55 ന് പുറപ്പെടുമ്പോൾ ശബരി കാൽമണിക്കൂർ നേരത്തേ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വിടും.

മറ്റു ട്രെയിനുകളുടെ സമയമാറ്റം: അമൃത എക്‌സ്‌പ്രസ് തിരുവനന്തപുരത്തു നിന്ന് രാത്രി 8.30നു പുറപ്പെട്ട് കോട്ടയത്ത് 11.27നും എറണാകുളത്ത് പുലർച്ചെ 1.10നും പാലക്കാട് 5.20നും എത്തിച്ചേരും. പാലക്കാട്ടു നിന്ന് 5.45ന് പുറപ്പെടുന്ന ട്രെയിൻ 11.50ന് മധുരയിലെത്തും. മടക്കയാത്രയിൽ മധുരയിൽ നിന്ന് 3.20ന് പുറപ്പെട്ട് 8.15ന് പാലക്കാടെത്തും. 8.40ന് പാലക്കാട് വിടുന്ന ട്രെയിൻ 11.45ന് എറണാകുളത്തും രാവിലെ 5.50ന് തിരുവനന്തപുരത്തും എത്തും.

തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് 30 മിനിറ്റും മടക്കയാത്രയിൽ 20 മിനിറ്റും വേഗം കൂട്ടിയിട്ടുണ്ട്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് 10 മിനിറ്റ് നേരത്തേ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് രാവിലെ 6.15നും, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ് രാവിലെ ഏഴിനും തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. മൺസൂൺ സമയക്രമം കഴിയുമ്പോൾ പൂനെ- എറണാകുളം പൂർണ എക്സ്പ്രസ് രാവിലെ 3.50ന് എറണാകുളത്ത് എത്തും. ഇപ്പോൾ രാവിലെ എട്ടിനാണ് എറണാകുളത്ത് എത്തുന്ന സമയം. ബറൂണി–എറണാകുളം എക്സ്പ്രസ് 10 മിനിറ്റ് നേരത്തേ എത്തും.

ട്രെയിനുകളുടെ സമയത്തിൽ അഞ്ച് മുതൽ പതിനഞ്ച് മിനിറ്റ് വരെയാണ് വ്യത്യാസം. എന്നാൽ ട്രാക്ക് മെയിന്റനൻസിന്റെ പേരിൽ യാത്രാസമയം കൂട്ടി ഇടക്കാലത്ത് പരിഷ്കരിച്ച സമയമാറ്റം പുതിയ ടൈംടേബിളിലും മാറ്റിയിട്ടില്ല. അതേസമയം, തിരുവനന്തപുരത്തു നിന്ന് കോഴിക്കോടും, കൊച്ചിയിലുമെത്താൻ കൂടുതൽ സമയമെടുക്കുന്ന സ്ഥിതിയിൽ മാറ്റമില്ല. ഇന്റർസിറ്റ്രിയുടെ നമ്പറിൽ മാറ്റം വരുത്തിയിട്ടുണ്ട്.പുതിയ നമ്പർ–16841/42.

പുതിയ സമയങ്ങൾ പുറപ്പെടുന്നവ (പഴയ സമയം ബ്രാക്കറ്റിൽ)
56374 തൃശൂർ– ഗുരുവായൂർ പാസഞ്ചർ–11.10 (10.55)
56387 എറണാകുളം- കായംകുളം പാസഞ്ചർ–12.20 (12.30)
13352 ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്–6.00 (5.55)
22646 തിരുവനന്തപുരം- ഇൻഡോർ എക്സ്പ്രസ് 6.05 (6.15)
12512 തിരുവനന്തപുരം- ഗോരഖ്പുർ–6.05 (6.15)

22648 തിരുവനന്തപുരം- കോർബ –6.05 (6.15)

17229 തിരുവനന്തപുരം- ഹൈദരാബാദ് ശബരി 7.00 (7.15)
22208 തിരുവനന്തപുരം- ചെന്നൈ വീക്ക്ലി– രാത്രി 7.15 (9.35)
12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി– 5.55 (6.00)

16347 തിരുവനന്തപുരം- മംഗലാപുരം രാത്രി 8.45 (8.40)
16302 തിരുവനന്തപുരം- ഷൊർണൂർ വേണാട്–5.05 (5.00)
16301 ഷൊർണൂർ– തിരുവനന്തപുരം വേണാട്– 2.30 (2.35)

16650 നാഗർകോവിൽ- മംഗലാപുരം രാവിലെ 4.05 (4.15)

എത്തിച്ചേരുന്നവ
56364 എറണാകുളം - ർണൂർ പാസഞ്ചർ– രാത്രി 9.50
56374 തൃശൂർ- ഗുരുവായൂർ പാസഞ്ചർ– 11.45
66308 കൊല്ലം- എറണാകുളം പാസഞ്ചർ– 5.40
16187 കാരൈക്കൽ –എറണാകുളം എക്സ്പ്രസ് –7.00
22815 ബിലാസ്പുർ– എറണാകുളം–21.55
16304 തിരുവനന്തപുരം– എറണാകുളം വഞ്ചിനാട്– രാത്രി 11.20
22837 ഹാതിയ– എറണാകുളം–10.50
56385 എറണാകുളം– കോട്ടയം –9.10
22113 ലോകമാന്യതിലക്– കൊച്ചുവേളി– രാത്രി 8.50
16350 നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി–5.55
56316 നാഗർകോവിൽ- തിരുവനന്തപുരം പാസഞ്ചർ രാത്രി 8.20
16630 മംഗളൂരു- തിരുവനന്തപുരം 9.35
22627 തിരുച്ചിറപ്പളളി- തിരുവനന്തപുരം 3.30