prathi

കിളിമാനൂർ: സി. പി .എം മടവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും വിവിധ തലങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള ആദരവും മടവൂർ കമ്യൂണിറ്റിഹാളിൽ സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. പി. എം ജില്ലാകമ്മറ്റിയംഗം അഡ്വ മടവൂർ അനിൽ അദ്ധ്യക്ഷനായി. കേരളാ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ മടവൂർ അനിലിന് ജന്മനാടിന്റെ ആദരവായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഷാളണിയിച്ച് ഉപഹാരം കൈമാറി. ജില്ലയിലെ മുതിർന്ന സി. പി .എം നേതാവ് മടവൂർ വിക്രമൻ നായരേയും മന്ത്രി ആദരിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവരേയും, എൽ.എസ്.എസ് , യു.എസ്.എസ് സ്കോഷർഷിപ്പ് വിജയികളെയും മികച്ച ആറ് കർഷകരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ തനിമ എസ് ചന്ദ്രൻ, ഷഹാന അയൂബ് എന്നിവർക്കും, റോളർ സ്കേറ്റിംഗ് സബ് ജൂനിയർ വിഭാഗം ഗിന്നസ് റെക്കോർഡ് വിജയി വൈഷ്ണവ് ജി പിള്ളയ്ക്കും ഉപഹാരംം കൈമാറി. വി. ജോയി എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ എസ്.ജയചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, സി .പി .എം ലോക്കൽ കമ്മറ്റി സെക്രട്ടറി ഷൈജുദേവ്, എച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു.