ddd

നെയ്യാറ്റിൻകര: മുല്ലൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിജയകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സ്‌കോളർഷിപ് വിതരണം, ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകളുടെ വിതരണം എന്നിവയും ഉണ്ടായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ, മുൻ കരയോഗം പ്രസിഡന്റ് അച്യുതൻ നായർ, പി. മോഹനചന്ദ്രൻ നായർ, സെക്രട്ടറി സതികുമാരൻ നായർ എന്നിവർ പങ്കെടുത്തു.