കുഴിത്തുറ: ജവാൻ മഹാരാഷ്ട്രയിൽ ട്രെയിനിൽനിന്ന് കാൽ തെന്നിവീണ് മരിച്ചു. കന്യാകുമാരിക്കടുത്ത് കുണ്ടല സ്വദേശി സെർവിൻ (34)ആണ് മരിച്ചത്. . സെർവിൻ ചതിഷ്‌കറിൽ ബി.എസ്.എഫിലായിരുന്നു. 26ന് ആയിരുന്നു സംഭവം. ചതിഷ്‌കറിൽനിന്ന് അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന സെർവിൻ കാലുതെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ ട്രാക്കിനടുത്തെ കമ്പി വയറിൽ തുളച്ചു കയറി സെർവിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സൈനിക ബഹുമതിയോടെ സംസ്കരിച്ചു .ഭാര്യ: ബബിൻ മഞ്ജു(30) . മക്കൾ: കെവിൻ (7) , ജിയ (3) .