തിരുവനന്തപുരം: കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കേന്ദ്ര സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും കത്തയച്ചു. കേരളത്തിന്റെ ത്രൈമാസ വിഹിതം 13.908 കിലോ ലിറ്ററിൽ നിന്ന് 9284 ലിറ്ററായി വെട്ടിക്കുറച്ചു. വൈദ്യുതി കണക്‌ഷൻ ഉള്ളവർക്ക് മണ്ണെണ്ണ നൽകില്ലെന്ന നിബന്ധന നടപ്പാക്കിയാൽ കേരളത്തിലെ 98 ശതമാനം പേർക്കും മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതിയാവും. മഹാപ്രളയത്തിന്റെ കെടുതികളിൽ നിന്ന് സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനാൽ, മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.