തിരുവനന്തപുരം: ധൃതി പിടിച്ച് ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് എ.ബി.വി.പി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി.മനു പ്രസാദ്, ജോയി. സെക്രട്ടറി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം രവിശങ്കർ എന്നിവർ പങ്കെടുത്തു.