malsykrushi-vilaveuppu

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ നാറാണത്തു ചിറയിൽ 8 മാസം മുൻപ് തുടക്കമിട്ട ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കുളത്തിൽ ഇവിടത്തെ ജനകീയ കർഷക ഗ്രൂപ്പാണ് മത്സ്യകൃഷി നടത്തിയത്. ഫിഷറീസ് വകുപ്പാണ് റോഹു, കട്ല, മൃഗാൾ എന്നീ നാടൻ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ നല്കിയത്. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ സ്വാഗതം പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, കരവാരം വൈസ് പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഇവിടെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചതും മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെയായിരുന്നു.