avayavadanam

പാറശാല: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാറശാല യൂണിറ്റ് സംഘടിപ്പിച്ച സമ്മേളനവും അവയവദാന ക്യാമ്പും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ എസ്. മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. കവിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറുമായ ബിജു ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സംസ്ഥാന വെബ്സൈറ്റ് എഡിറ്റർ ഹേമേന്ദ്ര നാഥ്, സംസ്ഥാന സെക്രട്ടറി അനിൽ എ വൺ, ജില്ലാ സെക്രട്ടറി എം.എസ്. അനിൽ കുമാർ, യൂണിറ്റ് സെക്രട്ടറി ജയചന്ദ്രൻ നായർ, ജില്ലാ കമ്മിറ്റി അംഗം മുരളീധരൻ നായർ, മേഖല പ്രസിഡന്റ്‌ ജി. സന്തോഷ്‌ കുമാർ, സംസ്ഥാന സെക്രട്ടറി കെ.എച്ച്. അനിൽ കുമാർ, യൂണിറ്റ് ട്രഷറർ ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം മൃതസഞ്‌ജീവിനിയുമായി സഹകരിച്ച് നടത്തിയ അവയവ ദാന ക്യാമ്പിൽ യൂണിറ്റിലെ 35 അംഗങ്ങൾ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങൾ മൃതസഞ്‌ജീവിനിക്ക് കൈമാറി.